web analytics

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 150 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8980 രൂപയായി.

പവന്റെ വിലയിൽ 1200 രൂപയുടെ കുറവും രേഖപ്പെടുത്തി. 71,840 രൂപയായാണ് ഒരു പവൻ സ്വർണത്തിനു ഇന്ന് കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ശതമാനം കുറവാണ് വിലയിൽ ഉണ്ടായത്.

യു.എസ് ജോബ് ഡാറ്റ പ്രതീക്ഷിച്ചതിലും കരുത്താർജിച്ചതാണ് ആഗോളവിപണിയിൽ സ്വർണവില ഇടിയുന്നതിനുള്ള പ്രധാനകാരണം. സ്​പോട്ട് ഗോൾഡ് വില 1.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,316.3 ഡോളറായി കുറഞ്ഞിട്ടുണ്ട്. യു.എസ് ഗോൾഡ് ഫ്യൂച്ചർ 0.8 ശതമാനം ഇടിഞ്ഞ് 3,346.60 ഡോളറായി.

കൂടാതെ ആഗോളവിപണിയിൽ സ്​പോട്ട് സിൽവറിന്റെ വിലയിലും ഇടിവുണ്ടായി. 0.5 ശതമാനം ഇടിഞ്ഞ് 35.96 ഡോളറായാണ് വില കുറഞ്ഞത്. 13 വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തിയതിന് ശേഷമാണ് വെള്ളിവില ഇന്ന് കുറഞ്ഞത്.

അതേസമയം, പ്ലാറ്റിനം വിലയിൽ വർധന രേഖപ്പെടുത്തി. 2.5 ശതമാനം ഉയർച്ചയാണ് പ്ലാറ്റിനം വിലയിലുണ്ടായത്. 1,158.20 ഡോളറായി പ്ലാറ്റിനം വില ഉയർന്നു.

ഏപ്രില്‍ 22 ന് സ്വര്‍ണവില 74530 എന്ന എക്കാലത്തേയും റെക്കോർഡ് നിരക്കിലേക്ക് എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്വര്‍ണ വില താഴേക്ക് പോയി. തുടർന്ന് മേയ് മാസത്തില്‍ വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img