രണ്ടു വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ 1 മുതല്‍ ഡിലീറ്റ് ചെയ്തു തുടങ്ങുമെന്ന് അറിയിപ്പുമായി ഗൂഗിള്‍. ജിമെയില്‍, ഡോക്‌സ്(docs), ഡ്രൈവ്(google drive), മീറ്റ്, കലണ്ടര്‍, ഗൂഗിള്‍(google) ഫോട്ടോസ്(google Photos) എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ഗൂഗിള്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.
ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് അവ ഡിലീറ്റ് ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വാദം. രണ്ടു വര്‍ഷത്തിനിടെ ലോഗിന്‍ ചെയ്യാത്തതോ ആക്ടീവ് ആകാത്തതോ ആയ അക്കൗണ്ടുകളെയാണ് തീരുമാനം ബാധിക്കുക. ലോഗിന്‍ ചെയ്യാത്ത അക്കൗണ്ടുകളുടെ റിക്കവറി ഇമെയിലുകളിലേക്ക് ഇതിനോടകം ഗൂഗിള്‍ ഇക്കാര്യം സൂചിപ്പിച്ച് മെയിലുകള്‍ അയച്ചിട്ടുണ്ടാകും.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോഗിന്‍ ചെയ്‌തോ, പ്ലേസ്റ്റോര്‍(play store), യുട്യൂബ്(youtube), ഗൂഗിള്‍ സേര്‍ച്(google search) തുടങ്ങിയ സേവനങ്ങള്‍ക്കായി ഉപയോഗിച്ചാലും ഗൂഗിള്‍ അക്കൗണ്ട് നിലനിര്‍ത്താനാകും. അതേസമയം ഈ നിയമം വ്യക്തിപരമായ അക്കൗണ്ടുകള്‍ക്കാണ് ബാധകമാകുക. സ്ഥാപനങ്ങളുടെ മെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ കമ്പനി ഉദ്ദേശിക്കുന്നില്ല.