കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. കൊല്ലം ചിതറയിൽ ആണ് സംഭവം. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞതിനെ തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
ചിതറയിലുള്ള എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്.
ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ കിളിത്തട്ട് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് കിട്ടിയതെന്ന് സൂരജ് പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനിടെ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി എന്നാൽ വായിൽ നിന്ന് പൊട്ടിയപ്പോൾ ആണ് മനസിലായത് ചില്ല് ആണെന്ന് മനസിലായത്. കുറച്ചു ഭാഗം പുറത്ത് കിട്ടുകയും ചെയ്തു.
തുടർന്ന് ചിതറ പഞ്ചായത്തിലെ കിളിത്തട്ട് സ്വദേശി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
സംഭവത്തിൽ ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷ വിഭാഗത്തിനും പരാതി നൽകിയിട്ടുണ്ട്.
അതേസമയം അധികാരികൾ കൃത്യമായി പരിശോധന നടത്താത് മൂലം അനാസ്ഥ പതിവാണ് എന്ന് നാട്ടുകാർ ആരോപിച്ചു.
Summary: Glass piece found in biryani bought from a hotel in Chithara, Kollam. A young man suffered throat injuries after swallowing the piece and is currently undergoing treatment at a hospital.