web analytics

അധ്യാപികയുടെ 2000 രൂപ മോഷ്ടിച്ചെന്ന് ആരോപണം; പരസ്യ ദേഹപരിശോധനയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

ബംഗ്ലൂരു: മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് സംഭവം. അധ്യാപികയുടെ ബാഗിൽ നിന്ന് 2000 രൂപ കാണാതായതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് അഞ്ച് വിദ്യാർത്ഥിനികളെ പരസ്യമായി ദേഹ പരിശോധന നടത്തിയത്.

പത്താം ക്ലാസ് വിദ്യാർത്ഥികളായ നാല് പേരെയും ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് അധ്യാപിക ദേഹ പരിശോധന നടത്തിയത്. ഇതിനുശേഷം ഇവരെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തില്ലെന്ന് സത്യം ചെയ്യിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലും എല്ലാവരുടേയും മുന്നിൽ വെച്ചുണ്ടായ ദേഹപരിശോധനയിലും മനം നൊന്ത് വീട്ടിലെത്തിയ ഉടനെ വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ അധ്യാപിക ജയശ്രീക്കെതിരെ ബാഗൽകോട്ട് റൂറൽ പോലീസ് കേസെടുത്തു.

 

Read Also: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൻറെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ തീപിടിച്ചു; കെ.​എ​സ്.​ഇ.​ബി​യു​ടെ ക​രാ​ർ വാ​ഹ​ന​മാ​യ മി​നി വാ​ൻ ക​ത്തി ന​ശി​ച്ചു; തീപിടിച്ചത് ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് ഓ​ടു​ന്ന വാഹനത്തിന്; ഒഴിവായത് വൻ ദുരന്തം; പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടായതാ​യി കെ.​എ​സ്.​ഇ.​ബി; അപകടം കൊച്ചിയിൽ

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img