web analytics

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമം: പിടിവിട്ട് ട്രെയിനിന് അടിയിൽ വീണ പെൺകുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ: സംഭവം കണ്ണൂരിൽ

ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണ വിദ്യാർഥിനിക്ക് അദ്ഭുത രക്ഷപെടൽ. Girl narrow escaped from train accident in kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഇന്നലെ രാവിലെ 8ന് ആണ് സംഭവം. ദേഹത്ത് പോറലേറ്റതൊഴിച്ചാൽ മറ്റു പരുക്കുകളില്ല. ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.

ട്രാക്കിലേക്ക് വീഴാതിരുന്നതും ട്രെയിനിലോ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലോ തട്ടാതിരുന്നതുമാണ് രക്ഷയായത്.

മംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ തലശ്ശേരി സ്വദേശിനി, മംഗളൂരുവിലേക്ക് പോകാനായി തലശ്ശേരിയിൽ നിന്നാണ് പുതുച്ചേരി എക്സ്പ്രസിൽ കയറിയത്.
ട്രെയിൻ കണ്ണൂരിൽ നിർത്തിയപ്പോൾ സാധനം വാങ്ങാനായി പ്ലാറ്റ്ഫോമിലെ കടയിലേക്കു പോയി.

സാധനങ്ങൾ വാങ്ങി യുപിഐവഴി പണം നൽകാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ, സാധനങ്ങൾ തിരിച്ചേൽപിച്ച് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു.

പിടിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണു. കണ്ടുനിന്നവർ ബഹളംവച്ചതിനെത്തുടർന്ന് യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി.

അപ്പോഴേക്കും 4 കോച്ചുകൾ പെൺകുട്ടിയെ കടന്നുപോയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img