web analytics

കൊച്ചിയിൽ കൗമാര പോരാട്ടത്തിന് തുടക്കം; സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ ഗെയിംസ് മത്സരങ്ങള്‍ ഇന്ന് മുതൽ, ആദ്യ മെഡൽ ജേതാക്കളെ ഇന്നറിയാം

കൊച്ചി: എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, ടെന്നീസ്, വോളിബോള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് നടക്കുക. കൂടാതെ മേളയുടെ ആദ്യ ടീം, വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം.(Games competitions in State School Sports Fair from today)

പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും. വ്യാഴാഴ്ച മുതലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ പൂര്‍ണമായും കോതമംഗലത്തും ഇന്‍ഡോര്‍ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍സ് സെന്ററിലുമാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും. ഏഴ് മുതല്‍ 11 വരെയാണ് അത്‌ലറ്റിക് മത്സരങ്ങള്‍ നടക്കുക.

കൊച്ചിയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്. ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. നടന്‍ മമ്മൂട്ടിയാണ് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img