web analytics

‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ വരേണ്ട’; എംടിയെ വിമർശിച്ച് ജി സുധാകരൻ

എംടി വാസുദേവൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല, എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ വിമർശിച്ചു. ‘എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു. ചിലർക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വം’ എന്നും അദ്ദേഹം പറഞ്ഞു. എംടിക്കു പിന്നാലെ എം മുകന്ദനും വിമർശനവുമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ മറുപടി.

വിഷയത്തിൽ ടി പദ്മനാഭൻ മാത്രം പ്രതികരിച്ചില്ല. സർക്കാരിനോട് അല്ല എം.ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരൻ പ്രതികരിച്ചു. താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാർട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയറാണ് താൻ. തനിക്ക് 60 വർഷമായി പാർട്ടി അംഗത്വമുണ്ടെന്നും, വി.എസിന് 85 വർഷമായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ടെന്നും ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

 

Read Also: മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; ഒപ്പം കണ്ടെത്തിയ മാതാവ് ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

​’ചേസ് മാസ്റ്റർ’ സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ

​'ചേസ് മാസ്റ്റർ' സഞ്ജു (97*); വിൻഡീസിനെ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ ​കൊൽക്കത്ത: ഈഡൻ...

Other news

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു

വിജയത്തിനിടയിലും കയ്പ്പായി വംശീയ അധിക്ഷേപം; സഞ്ജുവിനായി കേരളം ഒന്നിക്കുന്നു കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ...

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി താക്കീത്

ട്രെയിൻ യാത്രയ്ക്കിടെ പിസ്റ്റളും വെടിയുണ്ടകളും നഷ്ടമായ സംഭവം: സുരക്ഷാ വീഴ്ചയിൽ നടപടി...

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി

97 റൺസുമായി സഞ്ജു; ഉത്സവം മാറി ക്രിക്കറ്റ് വേദിയായി തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കാവറ...

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഇന്ത്യൻ വിപണിയെയും വിറപ്പിച്ചു…ഒറ്റയടിക്ക് പിന്‍വലിച്ചത് 7500 കോടി കൊച്ചി:പശ്ചിമേഷ്യയിൽ സംഘർഷം...

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു

ഹിസ്ബുള്ള താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം; ആയിരങ്ങൾ പലായനം ചെയ്യുന്നു ബെയ്‌റൂട്ട്: ഹൈഫ...

Related Articles

Popular Categories

spot_imgspot_img