web analytics

ഫു​ൾ​ജാ​ർ സോ​ഡ,ഉപ്പിലിട്ടത് അടക്കമുള്ള ഭ​ക്ഷ്യ​വ​സ്തു​ക്കളിൽ ക്രമാതീതമായ അളവിൽ പ്രി​സ​ർ​വേ​റ്റി​വ്സ്; വില്പനയ്ക്ക് വിലക്ക്

കൊ​ടു​വ​ള്ളി: റമദാൻ കാ​ല​ങ്ങ​ളി​ൽ ​ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന തരത്തിൽ ക്രമാതീതമായി പ്രി​സ​ർ​വേ​റ്റി​വ് ചേ​ർ​ത്തി​ട്ടു​ള്ള ശീ​ത​ള​പാ​നീ​യ​ങ്ങ​ളുടെയും, ഉ​പ്പി​ലി​ട്ടതിന്റെയും വിൽപ്പനയ്ക്ക് വിലക്ക്. കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പിന്റേതാണ് നി​ർ​ദേ​ശം.

മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാഹചര്യം നിലവിലുള്ളതിനാൽ പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്ദു അ​റി​യി​ച്ചു. അ​ന​ധി​കൃ​തമായി നടത്തുന്ന പാ​നീ​യ​ങ്ങ​ളു​ടെ വിൽപ്പന പൂർണ്ണമായും നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ. ​സു​ധീ​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ ​ അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അം​ഗീ​കൃ​ത മി​ന​റ​ൽ വാ​ട്ട​ർ ജാ​ർ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ പാ​നീ​യ​ങ്ങ​ൾ തയ്യാറാക്കാൻ കഴിയൂ, മാത്രമല്ല എ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന മി​ന​റ​ൽ വാ​ട്ട​റി​ന്റെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ക​ട​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും സീ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ലി​ൽ അ​റി​യി​ച്ചു.

ഹെ​ൽ​ത്ത് കാ​ർ​ഡും കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും നിർബന്ധമായും ഉ​ണ്ടാ​യി​രി​ക്ക​ണം. ഈ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. കടയിൽ നിന്നും വരുന്ന മ​ലി​ന​ജ​ല​വും മാ​ലി​ന്യ​വും ഓ​ട​യി​ലേ​ക്കോ പൊ​തു​സ്ഥ​ല​ത്തേ​ക്കോ ഒ​ഴു​ക്കി​വി​ട​രു​ത്. ഇത്തരം കാര്യങ്ങളിൽ ലംഘനം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ​രു​ടെ പേ​രി​ൽ കർശന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ളി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളാ​യ പേ​പ്പ​ർ ഗ്ലാ​സ്, പേ​പ്പ​ർ പ്ലേ​റ്റ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും ഒഴിവാക്കിയിരിക്കണം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളും പ്ലേ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്ക​ണം. ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു എ​ന്ന് ഉറപ്പ് വരുത്തുകയും വേണം. നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വ​കു​പ്പ് ജനങ്ങളോട് അ​ഭ്യ​ർ​ഥി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം നിർദ്ധന...

Related Articles

Popular Categories

spot_imgspot_img