web analytics

നാല് വയസുകാരിയുടെ മരണം: ഇന്ത്യൻ വംശജയായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

നാല് വയസുകാരിയുടെ മരണം: ഇന്ത്യൻ വംശജയായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജയായ ഡോക്ടറുടെ നാല് വയസുകാരി മകളുടെ മരണത്തിൽ നിർണായക തെളിവുകൾ പുറത്ത്.

911 എമർജൻസി കോളിന്റെ റെക്കോർഡിങ് പൊലീസ് പുറത്തുവിട്ടു. സംഭവത്തിൽ കുട്ടിയുടെ മാതാവായ ഡോ. നേഹ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. നേഹ നിലവിൽ ജയിലിലാണ്.

2025 ജൂൺ 27-ന് ഫ്ലോറിഡയിലെ എൽ പോർട്ടോൽ പ്രദേശത്തെ വാടകവീട്ടിലെ സ്വിമ്മിംഗ് പൂളിൽ നിന്നാണ് നാലുവയസുകാരിയായ ആരിയ തലാത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശിശുരോഗ വിദഗ്ധയായ നേഹ ഗുപ്തയുടെ മകളാണ് മരിച്ചത്.

രാത്രി 3.41-ന് 911-ലേക്ക് വിളിച്ച നേഹ, മകൾ പൂളിൽ വീണതായും തനിക്ക് നീന്തൽ അറിയാത്തതിനാൽ രക്ഷിക്കാനാകാതിരുന്നതായും അറിയിച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയ പൂളിന്റെ ആഴം ഏകദേശം ഒൻപത് അടിയാണെന്നും അവർ കോളിൽ പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശ്വാസകോശത്തിലോ വയറ്റിലോ വെള്ളത്തിന്റെ അംശം കണ്ടെത്തിയില്ല.

മാത്രമല്ല, മുഖത്തും വായിലും മുറിവുകളും കവിളുകളിൽ ചതവുകളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൂളിൽ നിക്ഷേപിച്ചിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നേഹയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ഓക്ലഹോമ സിറ്റിയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന നേഹ, ഫ്ലോറിഡയിലേക്ക് എത്തിയതായിരുന്നു.

മുൻ ഭർത്താവായ ഡോ. സൗരഭ് തലാത്തിയുമായി കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച തർക്കവും നിലവിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അറസ്റ്റിന് പിന്നാലെ നേഹയുടെ ജോലി നഷ്ടമായതായും, നിലവിൽ ജാമ്യമില്ലാതെ ജയിലിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary
New evidence has emerged in the death of a four-year-old girl in Florida, USA. The child’s mother, Indian-origin doctor Neha Gupta, has been arrested after post-mortem findings showed no water in the lungs or stomach, raising suspicion of suffocation before the body was placed in a swimming pool. She remains in custody without bail.

four-year-old-girl-death-florida-neha-gupta-arrested

Florida child death case, Neha Gupta arrest, Indian origin doctor USA, El Portal swimming pool death, postmortem report, 911 call recording, custody dispute, US crime news, Malayalam news

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

Other news

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ ദീപ ജോസഫ്

അതിജീവിതയെ ‘രതിജീവിത’ എന്ന് വിളിച്ച് അധിക്ഷേപം! മാധ്യമപ്രവർത്തകർ തിരുത്താൻ ശ്രമിച്ചിട്ടും നിലപാട് മാറ്റാതെ...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്; 12 കോടി അടിച്ച ഭാഗ്യവാൻ ആര്?

ആ കോടീശ്വരൻ ഇതാ! വിഷു ബമ്പർ ഒന്നാം സമ്മാനം ഈ നമ്പറിന്;...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

Related Articles

Popular Categories

spot_imgspot_img