web analytics

രാമേശ്വരം കഫേ സ്ഫോടനത്തിൽ നാല് പേർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിൽ കസ്റ്റഡിയിൽ കസ്റ്റഡിയിലുള്ള നാലുപേരുടേയും ചോദ്യം ചെയ്യൽ തുടരുന്നു. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങൾ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിൻറെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്.

പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമർശിച്ച് രം​ഗത്തെത്തി. അതേസമയം, സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. കർണാടകയുടെയും ബെംഗളൂരുവിൻറെയും പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം. 2022-ൽ അടക്കം മംഗലാപുരത്ത് ഉണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്ത് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു പൊലീസിൻറെ പ്രാഥമിക നിഗമനം. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ആണിയും നട്ടും ബോൾട്ടും കണ്ടെത്തിയതോടെ ഫൊറൻസിക്, ബോംബ് സ്ക്വാഡുകൾ എത്തി സ്ഥലത്ത് വിശദപരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഏതാണ്ട് 11.45 ഓടെ അ‍ജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ച് പോയ ദൃശ്യം ലഭിച്ചു. ഇതിന് ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img