web analytics

വീരേന്ദർ സേവാഗും ഭാര്യയും വേർപിരിയുന്നു; പ്രതികരിക്കാതെ കുടുംബം

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്‍ലാവത്തും വേർപിരിയുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു. കുടുംബവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് താരത്തിന്റെ വിവാഹമോചന വാർത്ത റിപ്പോർട്ട് ചെയ്തത്.

സേവാഗും ഭാര്യയും തമ്മിൽ അകൽച്ചയിലാണെന്നും ഇരുവരും മാസങ്ങളായി ഒരുമിച്ചല്ല താമസിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ദമ്പതികൾ വിവാ​​ഹമോചന നടപടികളിലേക്ക് കടന്നെന്നും റിപ്പോർട്ടുണ്ട്.

2004 ലായിരുന്നു സേവാഗും ആരതിയും വിവാഹിതരാകുന്നത്. സേവാഗിനും ആരതിക്കും രണ്ട് ആൺമക്കളാണുള്ളത്. ആര്യവീർ സേവാഗും വേദാന്ത് സേവാഗും.

അതേസമയം, വിവാഹ മോചനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നെങ്കിലും സേവാഗോ, ആരതിയോ ഇതേക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായിരുന്ന സേവാഗ്, 2013ലാണു കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിക്കുന്നത്. ടെസ്റ്റിൽ രണ്ടു തവണ ട്രിപ്പിൾ സെഞ്ചറികൾ‌ നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്കായി 104 ടെസ്റ്റുകളും 251 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 23 സെഞ്ചറികളും ഏകദിനത്തിൽ 15 സെഞ്ചറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img