web analytics

അതീവ അവശനിലയിൽ വഴിയരികിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്താരം വിനോദ് കാംബ്ലി, നടക്കാൻ പോലും വയ്യ: ദയനീയമെന്ന് ആരാധകർ: വീഡിയോ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ബാല്യകാല സുഹൃത്താണ് വിനോദ് കാംബ്ലി. മുംബൈ സ്വദേശികളായ രണ്ടുപേരും അടുത്തടുത്ത കാലഘട്ടങ്ങളിലായി ദേശീയ ടീമിലും ഇടം നേടി. (Former Indian cricketer Vinod Kambli on the side of the road in critical condition)

1989ലാണ് സച്ചിൻ ഇന്ത്യക്കായി അരങ്ങേറിയതെങ്കിൽ രണ്ട് വർഷത്തിന് ശേഷമാണ് കാംബ്ലി ടീമിന്റെ ഭാഗമായയത്. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനവും കളിച്ചു. 2009ലാണ് കാംബ്ലി ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ഇപ്പോഴിതാ വിനോദ് കാംബ്ലിയുടേതെന്നു സംശയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. അവശനിലയിൽ റോഡരികിൽ നിൽക്കുന്ന നിലയിലുള്ള വിഡിയോയായാണ് പ്രചരിക്കുന്നത്.

താരത്തിന് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണെന്ന് വീഡിയോയിൽ വ്യക്തമാകുന്നു. കാലുകൾ നിലത്തുറക്കാതെ, ഒരു ബൈക്കിൽ പിടിച്ച് പ്രയാസത്തോടെ നിൽക്കുന്നയാളിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുന്നത്.

വീഡിയോയിൽ ഉള്ളത് കാംബ്ലി തന്നെയെന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ കമന്റുമായെത്തി. കടുത്ത മദ്യപാനത്തെ തുടർന്ന് കാംബ്ലിക്ക് നേരത്തെ മുതൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2013 മുതൽ ഗുരുതര ആരോഗ്യ പ്രശ്‌നത്തിലാണ് കാംബ്ലിയുള്ളത്. ഡ്രൈവിങിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു.

താഴെ വീഴാൻപോകുന്ന 52 കാരനെ രണ്ട് പേർ താങ്ങിപിടിച്ച് കൊണ്ടുപോകുന്നതും ദൃശ്യത്തിൽ കാണാം. വീഡിയോ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img