web analytics

ജവഗല്‍ ശ്രീനാഥിന്റെ പകരക്കാരൻ; പത്ത് വിക്കറ്റ് നേടിയ അപൂർവ്വ ബൗളർ; ഡേവിഡ് ജോൺസന്റെ മരണം ആത്മഹത്യയോ?

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു. 52 വയസായിരുന്നു. വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണാണ് മരണപ്പെട്ടത്. രാവിലെയാണ് സംഭവം നടന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. (Former India pacer David Johnson passed away aged 52)

ബംഗളൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്‌ളാറ്റിലെ നാലാം നിലയിൽ നിന്ന് ജോൺസൺ താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചു കാലമായി ഡേവിഡ് ജോൺസനെ വിഷാദരോഗം അടക്കമുള്ള അസുഖങ്ങൾ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

രഞ്ജി ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമായ ജോണ്‍സണ്‍ കേരളത്തിനെതിരെ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഫാസ്റ്റ് ബൗളറായ ഡേവിഡ് ജോണ്‍സണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരായാണ് അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ ജവഗല്‍ ശ്രീനാഥിന് പകരമായാണ് അന്ന് ജോണ്‍സണ്‍ ഇന്ത്യന്‍ ടീമില്‍ എത്തിയത്.

ഈ മത്സരത്തില്‍ വെങ്കിടേഷ് പ്രസാദിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്ത ജോണ്‍സണ്‍ മൈക്കല്‍ സ്‌ളേറ്ററിന്റെ വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായിരുന്നു രണ്ടാം ടെസ്റ്റ്. ഇതില്‍ ഗിബ്‌സിന്റെയും മാക്മില്ലന്റെയും വിക്കറ്റുകള്‍ വീഴ്ത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 125 വിക്കറ്റും ഒരു സെഞ്ച്വറി അടക്കം 437 റണ്‍സ് നേടിയിട്ടുണ്ട്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കോച്ചിംഗിൽ ജോൺസൺ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു.

Read More: മലപ്പുറത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Read More: സിപിഎം സംസ്ഥാന സമിതിയിൽ ഇടം നേടിയ പട്ടിക വർഗത്തിൽ നിന്നുള്ള ആദ്യ നേതാവ്, ഇനി മന്ത്രി; യുവനേതാക്കളെ പിന്തള്ളി ചരിത്രം കുറിക്കാൻ ഓ ആർ കേളു

Read More: ഇനി ദൈവങ്ങളെയും മതവിശ്വാസങ്ങളെയും തൊട്ടു കളിക്കരുത്; സ്‌കിറ്റ് അവതരിപ്പിച്ച എട്ടു വിദ്യാർത്ഥികൾക്ക് പിഴ

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ ജാഗ്രതാനിർദേശം

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ...

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ ഉത്തരവ്

ചികിത്സാ സഹായത്തിന്റെ പേരിൽ ഭീഷണി? കുടയത്തൂർ സ്വദേശിയുടെ പരാതിയിൽ തൊടുപുഴ ഡി.വൈ.എസ്.പി-യോട് അന്വേഷിക്കാൻ...

​’ഫോൺ പോലും എടുക്കില്ല!’ വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി; പത്തനംതിട്ടയിൽ തർക്കം രൂക്ഷം

​'ഫോൺ പോലും എടുക്കില്ല!' വീണ ജോർജിന്റെ പെരുമാറ്റം തോൽവിക്ക് കാരണമായെന്ന് ജില്ലാ കമ്മിറ്റി;...

Related Articles

Popular Categories

spot_imgspot_img