web analytics

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു

ലണ്ടൻ: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55-ാം വയസിലാണ് അന്ത്യം. ഇം​ഗ്ലണ്ട് ആൻഡ് വെയ്ൽസ് ആണ് താരത്തിൻ്റെ മരണം സ്ഥിരീകരിച്ചത്. 1993 മുതൽ 2005ൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്നു തോർപ്പ്.(Former England cricketer Graham Thorpe passes away)

ഇംഗ്ലണ്ടിനുവേണ്ടി 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും തോർപ്പ് കളിച്ചിട്ടുണ്ട്. ഇടം കയ്യൻ ബാറ്ററായ തോർപ്പ് 6,744 റൺസാണ് ടെസ്റ്റിൽ നേടിയത്. 44.66 ശരാശരിയിൽ 16 സെഞ്ച്വറി ഉൾപ്പെടുന്നതായിരുന്നു തോർപ്പിന്റെ ടെസ്റ്റ് കരിയർ. ഏകദിന ക്രിക്കറ്റിൽ 2,380 റൺസാണ് താരം അടിച്ചുകൂട്ടിയത്. 21 അർദ്ധ സെഞ്ച്വറി തോർപ്പിന്റെ ഏകദിന കരിയറിന്റെ ഭാ​ഗമാണ്. 37.18 ആണ് ബാറ്റിം​ഗ് ശരാശരി.

തോർപ്പിനെ കുറിച്ച് വിവരിക്കാൻ വാക്കുകൾ ഇല്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img