വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടരുന്നു. കമ്പമലയുടെ ഒരു ഭാഗം ഇതിനോടകം തന്നെ കത്തിനശിച്ചു. വനംവകുപ്പ് ഫയർ ഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മേഖലയിൽ തീ ആളിപ്പടരുകയാണ്. വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്.
കാട്ടുതീ പടർന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്. കൂടുതലും തേയില തോട്ടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുകയാണ്. അടുത്തതൊന്നും നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.