വണ്ടാനം നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ആര്‍ക്കും ഗുരുതര സാഹചര്യമില്ല. കാന്റിനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. (Food poisoning at Vandanam Nursing College)]
