web analytics

നന്മ ചെയ്യാൻ വെറും സെക്കൻഡുകൾ മതി; സിഗ്നൽ പച്ചയാകാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ആ കുഞ്ഞു ജീവന് രക്ഷകനായി സുബൈർ എത്തിയില്ലായിരുന്നെങ്കിൽ…..

നന്മ ചെയ്യാൻ അധികം സമയം ഒന്നും ആവശ്യമില്ല. മനസ്സ് മാത്രം മതി എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഡെലിവറി ബോയ്. പൊരിവെയിലത്ത് സഞ്ചരിക്കുന്നതിനിടയിലും ഡെലിവറി ബോയിമാർ ഏർപ്പെ‌ട്ട പ്രവർത്തികൾ പലപ്പോഴും പ്രശംസകൾക്ക് വഴിവെച്ചിട്ടുണ്ട്. തൻ്റെ പ്രവർത്തികൾക്ക് ആദരവും ഭരണാധികാരിയിൽ നിന്ന് സമ്മാനങ്ങളും ലഭിച്ചവരുണ്ട്. (The young man saved life of a kitten in seconds)

29കാരനായ സുബൈർ അൻവർ മുഹമ്മദ് എന്ന യുവാവാണ് സംഭവത്തിലെ ഹീറോ. തന്റെ ജോലിക്കിടെയാണ് അവിചാരിതമായി യുവാവ് ഒരു ജീവന്റെ രക്ഷകനാകുന്നത്. സമൂഹ മാധ്യമങ്ങളിലും അതിരുത്തരുടെ ഇടയിലും ഏറെ പ്രശംസ പിടിച്ചുപറ്റി ഈ ഒരൊറ്റ സംഭവത്തിലൂടെ ഈ പാക്കിസ്ഥാനി യുവാവ്. മെയ് നാലിനാണ് മനാഫ് കെ.അബ്ബാസ് എന്നയാളാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

തന്റെ ജോലിക്കിടെ വാഹനം സിഗ്നലിൽ നിർത്തിയപ്പോൾ വാഹനത്തിനിടയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ നിമിഷങ്ങൾക്കകം രക്ഷപ്പെടുത്തിയാണ് യുവാവ് ശ്രദ്ധേയനായത്. യുഎഇയിലെ അബുദാബി അൽ മഹർ കൊട്ടാരത്തിനടുത്ത് തിരക്കേറിയ അൽ ഫലാഹ് സ്ട്രീറ്റിൽ വച്ചാണ് സംഭവം നടന്നത്.

ഭക്ഷണം എത്തിക്കാനായി ബൈക്കിൽ പോകുമ്പോൾ തെരുവിലെ ട്രാഫിക് സിഗ്നലിൽ കാത്ത് നിൽക്കുകയായിരുന്നു സുബൈർ. ഇതിനിടയിലാണ് പൂച്ചക്കുട്ടി എവിടെ നിന്നോ ഓടിയെത്തി സിഗ്നൽ കാത്ത് റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന എസ്‌യുവിയുടെ അടിയിലേക്ക് ഓടി കയറുന്നത് യുവാവിന്റെ ശ്രദ്ധയിപ്പെട്ടത്. വാഹനം മുന്നോട്ടെടുത്താൽ ആ ജീവൻ നഷ്ടമാകും.

സെക്കൻഡുകൾ മാത്രമാണ് സി​ഗ്നൽ പച്ചയാവാൻ ബാക്കിയുള്ളത് എന്ന തിരിച്ചറിവിൽ യുവാവ് ഉടൻ പ്രവർത്തിച്ചു. വാഹനത്തിൽ നിന്നിറങ്ങി നൊടിയിടയിൽ പൂച്ചക്കുഞ്ഞിനെ എടുത്ത് റോഡിന്റെ മറുവശത്ത് സുരക്ഷിതമായ സ്ഥലത്ത് വിട്ടുകൊണ്ട് തിരിച്ചു വന്നപ്പോഴേക്കും സിഗ്നലും പച്ചയായി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന മലയാളി യുവാവ്പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്.

കഴിഞ്ഞ 5 വർഷമായി എമിറേറ്റിൽ ഡെലിവറി ബോയിയായി ജോലിചെയ്യുകയാണ് സുബൈർ.ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് സുബൈർ പറയുന്നത്. സുബൈറിനെ നേരിട്ട് കണ്ടവരും അഭിനന്ദനങ്ങൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

Related Articles

Popular Categories

spot_imgspot_img