web analytics

കടയിൽ നിന്ന് മോമോസ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയേ​റ്റ് 31 കാരി മരിച്ചു, 15 പേർ ചികിത്സയിൽ

ഹൈദരാബാദ്: റോഡരികിൽ വിൽക്കുന്ന മോമോസ് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ​ യുവതി മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ പ്രവർത്തിച്ചിരുന്ന കടയിലാണ് സംഭവം. ഇതേ കടയിൽ നിന്നും മോമോസ് കഴിച്ച 15 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.(Food poisoning after eating momos; woman died)

ഡൽഹി മോമോസ് എന്ന കടയിൽ നിന്നാണ് യുവതിയും മറ്റുള്ളവരും മോമോസ് കഴിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബീഹാർ സ്വദേശികളായ ആറ് യുവാക്കൾ മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ കട തുടങ്ങിയത്. ഇവരെ പൊലീസ് അറസ്​റ്റ് ചെയ്‌തെന്നാണ് വിവരം. മോമോസ് കഴിച്ച് മണിക്കൂറുകൾ കഴിയും മുൻപ് തന്നെ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ബന്ധു വ്യക്തമാക്കി.

സംഭവത്തിൽ ഗ്രേ​റ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ അന്വേഷണം ആരംഭിച്ചു. ലൈസൻസില്ലാതെ പ്രദേശത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ ഉടൻ പൂട്ടിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോടും പൊലീസിനോടും കർശന നിർദ്ദേശവും നൽകി. ഡൽഹി മോമോസിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ സാമ്പിളുകൾ വിശദപരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img