web analytics

കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രതിസന്ധിയിൽ ; 40 കോടി രൂപ കുടിശിക നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് പ്രൈവറ്റ് മെഡിക്കൽകോളേജുകൾ

സാധാരണക്കാർക്ക് ആശ്വാസമായ കാരുണ്യ ഇൻഷുറൻസ് പദ്ധതി ഗുരുതര പ്രതിസന്ധി നേരിടുകയാണ്. കോടിക്കണക്കിന് രൂപ സർക്കാർ പ്രൈവറ്റ് മെഡിക്കൽകോളേജുകൾക്കും പ്രൈവറ്റ് ഹോസ്പിറ്റലുകൾക്കും കൊടുക്കാനുണ്ട്.

കുടിശിക പെട്ടെന്ന് തന്നെ നൽകിയില്ലെങ്കിൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിൽ പറയുന്നു.

അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങൾക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന‍റ് അസോസിയേഷനും സർക്കാരിനെതിരെ രംഗത്തെത്തി.

ദാരിദ്യരേഖക്ക് താഴെ കഴിയുന്ന 45 ലക്ഷം സാധാരണക്കാരാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കളായി ഉള്ളത്. ഇവരാണ് പ്രതിസന്ധിയിലായത്. സ്വകാര്യമേഖലയിൽ നിന്നടക്കം സൗജന്യമായി വിദഗ്ദ ചികിൽസ നൽകുന്ന പദ്ധതി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണ്.

കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്നും പിൻമാറുമെന്ന് കാട്ടി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് അസോസിയേഷൻ കഴിഞ്ഞ 19 ന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഇതേ അവസ്ഥയിലാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന‍്റ് അസോസിയേഷനും. 1500ലധികം അംഗങ്ങളുള്ള തങ്ങൾക്ക് 500 കോടി രൂപയുടെ കുടിശിക ഉണ്ടെന്ന് അസോസിയേഷന് പറയുന്നു.

കുടിശിക ഉണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മാനേജ്മെൻറുകൾ പറയുന്ന അത്രയും തുക നല്കാനില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഈ വർഷം ഇത് വരെ മൊത്തം 500 കോടി രൂപ കാരുണ്യ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും ഈ തുകയുടെ 40 ശതമാനം സ്വകാര്യമേഖലക്ക് കിട്ടിയിട്ടുണ്ട് എന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

English summary : Karunya Insurance Scheme in crisis ; private medical colleges will withdraw from the project if they do not pay Rs 40 crore in dues

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img