web analytics

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിച്ചു: വീഡിയോ

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു

കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനബോട്ടുകൾ കെട്ടിയിട്ടിരുന്നിടത്ത് വൻ തീപിടിത്തം. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്തായാണ് അഗ്നിബാധ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. സമീപത്തുള്ള ചീനവലകൾക്കും തീപിടിച്ചിട്ടുണ്ട്. മൂന്നേ മുക്കാലോടെ ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്.

നാട്ടുകാരും തടിച്ചുകൂടിയിട്ടുണ്ട്. ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. ഫയർഫോഴ്‌സിനും അടുത്തേക്ക് അടുക്കാൻ പറ്റിയിട്ടില്ല.

തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് ഏറെയും. നവംബർ 22ന് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് നങ്കൂരമിട്ട് കിടന്ന രണ്ട് മത്സ്യബന്ധനബോട്ടുകൾക്കാണ് തീപിടിച്ചു.

കൊല്ലം കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു

ആന്ധ്രാസ്വദേശികളായ രാജു,അശോക് എന്നിവർക്ക് നിസ്സാര പരിക്കേററിരുന്നു. ഉച്ചക്ക് ആയിരുന്നു സംഭവം. ശക്തികുളങ്ങര സ്വദേശി രാജുവല്ലേരിയാന്റെ ഹലേലുയ ബോട്ടും പ്‌ളാസഡ് ജോർജിന്റെ യഹോവ ബോട്ടിനുമാണ് തീപിടിച്ചത്.

ആഹാരം പാകം ചെയ്യുന്നിടത്തു നിന്നും തീ പടർന്നതായിരുന്നു അന്നത്തെ സംഭവം. ഇപ്പോഴത്തെ കാരണം വ്യക്തമായിട്ടില്ല.

അന്ന് ബോട്ടുകൾ അഴിച്ചുവിട്ടതുകൊണ്ട് ഒഴുകി ചെളിയിൽ ഉറച്ച് കത്തുകയായിരുന്നു. അതുകൊണ്ട് കൂടുതൽ അപകടം ഇല്ലാതെ രക്ഷപ്പെട്ടു. ഈ സംഭവം രാത്രിയിലായതിനാൽ വൈകിയാണ് അറിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img