News4media TOP NEWS
അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ് വേനലിന് വിട; മഴ ശക്തമാകും; ഇക്കുറി കേരളത്തിൽ കാലവർഷമെത്തുക നേരത്തെ

പ്രായമാകുന്തോറും മനുഷ്യ മസ്തിഷ്കത്തിന്റെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകുന്നതായി കണ്ടെത്തൽ ! ഡിമെൻഷ്യ ചികിത്സയിൽ അതിപ്രധാനമായ മാറ്റങ്ങൾ വരും

പ്രായമാകുന്തോറും മനുഷ്യ മസ്തിഷ്കത്തിന്റെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകുന്നതായി കണ്ടെത്തൽ ! ഡിമെൻഷ്യ ചികിത്സയിൽ അതിപ്രധാനമായ മാറ്റങ്ങൾ വരും
April 27, 2024

മനുഷ്യ മസ്‌തിഷ്കത്തിന്റെ വലുപ്പത്തിൽ കാലക്രമത്തിൽ വ്യത്യാസമുണ്ടാകുന്നുവെന്ന നിർണ്ണായക കണ്ടെത്തൽ നടത്തി ഗവേഷകർ. 1930കളിലും 1970കളിലും ജനിച്ചവരിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. വാർദ്ധക്യ സഹജമായ രോഗങ്ങൾ വർധിക്കുന്ന കാലഘട്ടത്തിൽ അവയ്ക്കെതിരെയുള്ള ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

ജനിതക ഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് വലിപ്പ വർധനവിന് പ്രാഥമിക കാരണമായി പറയുന്നതെങ്കിലും ആരോഗ്യവും, സാമൂഹിക ഘടകങ്ങളും, സംസ്കാരവും, വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള ബാഹ്യഘടകങ്ങളും ഇതിന് കാരണമാകുന്നതായി ന്യൂറോളജി വിഭാഗം പ്രൊഫസറായ ചാൾസ് ഡികാർലി പറയുന്നു. മസ്‌തിഷ്കത്തിന്റെ വ്യാപ്തത്തിലും ഉപരിതല വിസ്തീർണ്ണത്തിലും വലിയ വ്യത്യാസമുള്ളതായി പഠനത്തിൽ ഗവേഷകർ കണ്ടെത്തി.

മസ്‌തിഷ്കത്തിന്റെ വികാസം വാർദ്ധക്യ സംബന്ധമായ ഡിമൻഷ്യ ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ മനുഷ്യനിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. യുസി ഡാവിസ് ഹെൽത്തിലെ ഗവേഷകരുടെ കണ്ടെത്തൽ ജാമാ (JAMA) ന്യൂറോളജിയാണ് പ്രസിദ്ധീകരിച്ചത്. മസ്തിഷ്ക ഘടനകളിലെ വ്യത്യാസം മെച്ചപ്പെട്ട മസ്തിഷ്ക വികസനത്തെയും, ആരോഗ്യത്തെയും സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read also: ‘ജാവദേക്കറും ഇപി ജയരാജനുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ല; കൃത്യമായ ഡീല്‍ ആണ് നടന്നത്’; കെ സി വേണുഗോപാല്‍

Related Articles
News4media
  • Health
  • Kerala
  • Top News

മഞ്ഞപ്പിത്തം പടരുന്നു; മൂന്നാഴ്ചയ്ക്കിടെ189 പേര്‍ക്ക് രോഗം; ഈ നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

News4media
  • Health

മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !

News4media
  • Health
  • News
  • Top News

ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.