web analytics

മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് മൊഴി; അച്ഛന്റെ സഹോദരൻ അറസ്റ്റിൽ

അമ്മ പുഴയിൽ എറിഞ്ഞുകൊന്ന മൂന്നര വയസുകാരി പീഡനത്തിനിരയായെന്ന കേസിൽ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിക്കെതിരേ ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായതിന്‍റെ സൂചനകൾ കണ്ടെത്തിയിരുന്നു. വീട്ടിനുള്ളിൽവെച്ചുതന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെയും കുട്ടിയുടെ ബന്ധുക്കളിൽനിന്ന് ലഭിച്ച മൊഴിയുടേയും പശ്ചാത്തലത്തിലാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിലേക്ക് പോലീസ് അന്വേഷണം എത്തിച്ചേർന്നത്. പുത്തൻകുരിശ് പോലീസാണ് കുട്ടിയുടെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img