web analytics

ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ലൗഡ് സ്പീക്കർ വെച്ച് കർഷകർ ! കാരണമിതാണ്….

കൂട്ടമായെത്തുന്ന തത്തകൾ ഏലക്കായ തിന്നു നശിപ്പിക്കാൻ തുടങ്ങിയതോടെ ഏലത്തോട്ടങ്ങളിൽ ലൗഡ് സ്പീക്കർ വെച്ച് ശബ്ദങ്ങൾ കേൾപ്പിച്ചും ചെണ്ടകൊട്ടിയും കർഷകർ. ഉഷ്ണതരംഗത്തിലും മഴയിലും നശിച്ച ഏലം കൃഷി മേഖലയിൽ കേട്ടുകേൾവിയില്ലാത്ത ആക്രമണങ്ങളാണ് അരങ്ങേറുന്നത്. Farmers put loudspeakers in cardamom plantations in Idukki

കൂട്ടമായി എത്തുന്ന തത്തകൾ തോട്ടത്തിൽ കടന്ന് പാകമായ ഏലക്കായ കൊത്തിത്തിന്നും . ഒരു വശത്തു നിന്നും ഏലക്കാ തിന്നു തുടങ്ങിയാൽ ഓടിച്ചു വിടുക പ്രായോഗികമല്ല. ഇതോടെ ഇടുക്കി മാവടി ചീനിപ്പാറയിലെ കർഷകരാണ് വിളകൾ തിന്നുനശിപ്പിക്കുന്ന തത്തകളെ തുരത്താൻ ഇങ്ങനെ ചെയ്യുന്നത്.

തോട്ടത്തിൽ പലയിടത്തായി സ്പീക്കറുകൾ സ്ഥാപിച്ച് മൃഗങ്ങളു ടെ ശബ്ദം ആവർത്തിച്ച് കേൾപ്പിക്കും. ഇതോടൊപ്പം ചെണ്ടയും കൊട്ടും. ശബ്ദം കേൾക്കുന്നതോടെ തത്തകൾ പറന്നുപോകും.തോട്ടത്തിൽ ഇതിനായി മാത്രം തൊഴിലാളിയെ നിർത്തുന്നതിന് 1000 രൂപ ദിവസക്കൂലി നൽകണം. തത്തയ്ക്ക് പിന്നാലെ കാട്ടുപന്നി, മുള്ളൻപന്നി തുടങ്ങിയവയുടെ ആക്രമണവും തോട്ടങ്ങളിൽ ശക്തമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img