പ്രതീക്ഷകൾ തെറ്റിച്ചില്ല, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ അടിപൊളി അന്വേഷണാത്മക ത്രില്ലർ തന്നെ – സിനിമ റിവ്യൂ

കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ എന്നിവരാണ്. മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ, സിബി ചാവറം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് .

ഈ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് ഹരിശങ്കർ (കുഞ്ചാക്കോ ബോബൻ )ഒരു വ്യാജ സ്വർണ്ണാഭരണ കേസ് അന്വേഷിക്കുന്നിടത്തുനിന്നാണ് . അയാളുടെ അന്വേഷണം ആ അഴിമതിയിലെ പ്രധാന പ്രതികളിൽ ഒരാളായ ചന്ദ്രബാബു(ജഗദീഷ് )വിലേക്ക് നയിക്കുന്നു. എന്നാൽ അയാൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്ന് തോന്നുന്ന സമയത്ത്, അപ്രതീക്ഷിതമായി ഒരു പോക്സോ കേസ് കണ്ടെത്തുന്നു, ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും അന്വേഷണം വളരെ വലുതും തീവ്രവുമായ ഒന്നാക്കി മാറ്റുകയും ചെയ്യുന്നു.

പൊതുവെ പൊലീസ് അന്വേഷണങ്ങൾ ചുറ്റിപ്പറ്റിയുള്ളവയാണ് ഷാഹി കബീറിന്റെ കഥകൾ. തന്റെ മേലുദ്യോഗസ്ഥനെ ശാരീരികമായി ആക്രമിച്ചതിന് തരംതാഴ്ത്തപ്പെട്ട ഹരിശങ്കർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. കോപാകുലനായ ആ വ്യക്തി വീണ്ടും സേനയിൽ ചേർന്ന ദിവസം തന്നെ ഒരു വ്യാജ സ്വർണ്ണമാല കേസ് ലഭിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ചില അഭൂതപൂർവമായ സംഭവങ്ങളിൻ ചിത്രത്തിൽ അരങ്ങേറുന്നുണ്ട്.

ഹരിശങ്കറിന് പങ്കില്ലാത്ത കാര്യങ്ങളിൽ പോലും അയാൾക്കെതിരെ കുറ്റം ചുമത്തപ്പെടുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട നിഗൂഢത അദ്ദേഹം എങ്ങനെ പരിഹരിക്കുന്നു എന്നതാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. മാത്രമല്ല പ്രേക്ഷക മനസ്സുകളിൽ പിരിമുറുക്കം സൃഷ്ട്ടിക്കുന്ന ഒന്നാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

Related Articles

Popular Categories

spot_imgspot_img