web analytics

മദ്യനയ അഴിമതി കേസിൽ കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ഡൽഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കവിത. മദ്യനയ അഴിമതി കേസിൽ സിബിഐയും ഇ.ഡിയും കവിതയ്ക്ക് എതിരെ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.

മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. നിലവിൽ നാളെ വരെ കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത വാദം. എന്നാല്‍ കേസിലെ നിര്‍ണായക പങ്കുള്ളയാളാണ് കവിത. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ഇഡിയുടെ വാദം.

ഡൽഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ആംആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും നേതാക്കൾക്ക് 100 കോടി കൈമാറിയെന്നുമാണ് ഇഡിയുടെ ആരോപണം.

 

Read More: എല്ലാ സഞ്ചാരികളും പൂർണ നഗ്നർ ! ; നോർവീജിയൻ പേൾ ക്രൂയിസ് കപ്പൽ ഫെബ്രുവരിയിൽ യാത്ര തുടങ്ങും

Read More: കണ്ണ് തുറക്കും മുൻപേ കണ്ണടഞ്ഞു; കളിപ്പാട്ടവും പൂക്കളും നല്‍കി കണ്ണീരണിഞ്ഞ് പൊലീസുകാരും; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

Related Articles

Popular Categories

spot_imgspot_img