ഇടുക്കിയിലെ ഒന്നാം തീയതി ബാർ പൂട്ടിച്ച് എക്‌സൈസ്
ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം ആശുപത്രിയ്ക്ക് സമീപം വ്യാപാര സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ വിൽപനശാള എക്‌സൈസ് അധികൃതർ പൂട്ടിച്ചു.
പ്രദേശത്ത് മദ്യം വിറ്റിരുന്ന കണ്ണൻ (71) നെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒന്നാം തീയതി ബവ്‌റിജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ അടച്ചിടുന്നത് മുതലെടുത്ത് പ്രതി വ്യാപകമായി മദ്യവിൽപന നടത്തുകയായിരുന്നു.
തോട്ടം തൊഴിലാളികളും ഓട്ടേ ടാക്‌സി ജീവനക്കാരുമായിരുന്നു ഇവിടെ നിന്നും മദ്യം വാങ്ങിയിരുന്നത്.
പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ചത് ഷോക്കേറ്റ്
പ്രദേശത്ത് മദ്യം വിൽക്കുന്നു എന്ന പരാതിയെത്തുടർന്നാണ് എക്‌സൈസ് സംഘം പ്രദേശം റെയ്ഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏലത്തോട്ടത്തിൽ തൊഴിലാളികളെ എത്തിക്കും, വിളവെടുത്ത ഏലക്കാ മോഷ്ടിച്ച് കടത്താനുള്ള തന്ത്രം കണ്ടു ഞെട്ടി പോലീസ്..
ഏലത്തോട്ടത്തിൽ പണിക്കായി തൊഴിലാളികളെ എത്തിച്ച ശേഷം പണി കഴിഞ്ഞാൽ ഏലക്കായ മോഷ്ടിക്കുന്ന തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
തേനി സ്വദേശി മുരുകൻ ആണ് അറസ്റ്റിലായത്. ഹൈറേഞ്ചിലെ വിവിധ തോട്ടങ്ങളിൽ പണിക്കായി തൊഴിലാളികളെ എത്തിക്കലാണ് പ്രതിയുടെ പ്രധാന ജോലി.
പണി കഴിയുമ്പോൾ വിളവെടുത്ത പച്ച ഏലക്കായ മോഷ്ടിച്ച് കടത്തും. തൊഴിലാളികളെ എത്തിക്കുന്ന ജീപ്പിലാണ് ഏലക്കായ മോഷ്ടിച്ച് കടത്തുന്നത്. പിന്നീട് ഏലക്കായ പ്രതി പാട്ടത്തിനെടുത്ത തോട്ടത്തിലേക്ക് മാറ്റുന്നതായിരുന്നു തന്ത്രം.
വട്ടപ്പാറയിൽ സേനാപതി സ്വദേശിയുടെ സ്ഥലത്തു നിന്നും ഏലക്കാ മോഷ്ടിച്ച മുരുകൻ അടുത്ത പ്രദേശത്ത് ഇയാൽ പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ഇയാൾ മോഷ്ടിക്കുന്ന ഏലക്കായ സ്വന്തം തോട്ടത്തിലെത്തിച്ച് പിന്നീട് തന്റെ തോട്ടത്തിലെ കായ എന്ന വ്യാജേനയാണ് വിറ്റിരുന്നത്.
ഇതോടെ വ്യാപാരികൾക്കും പ്രദേശവാസികൾക്കും പ്രതിയെ സംശയം തോന്നിയിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം സംശയം തോന്നിയ തോട്ടം ഉടമ നടത്തിയ അന്വേഷണവും പോലീസിന് നൽകിയ പരാതിയുമാണ് പിടിവിഴാൻ കാരണമായത്.
മോഷ്ടിച്ചു കടത്തിയ ഏലക്കായും കടത്താനുപയോഗിച്ച ജീപ്പും പോലീസ് കണ്ടെടുത്തു.