കോഴിക്കോട് ഉള്ളിയേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി രതീപ് നായർ[32] ആണ് മരിച്ചത്. അമിത വേഗതയിൽ തെറ്റായ ദിശയിൽ എത്തിയ ബസ് രതീപ് സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. ബസിന്റെ അമിത വേഗതയും ദിശ തെറ്റിയുള്ള വരവുമാണ് യുവാവിൻറെ മരണത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്നോടെ ഉള്ളിയേരി കൂമുള്ളിയിൽ മിൽമ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം നടന്നത്. രതീപ് സഞ്ചരിച്ച ബൈക്കിൽ ബസ് തട്ടുകയായിരുന്നു. കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ വലതു വശം തട്ടി രതീപ് തെറിച്ചു വീണു.
റോഡിൽ വീണ രതീപിന്റെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ റൂട്ടിൽ ബസുകളുടെ അമിത വേഗത യാത്രക്കാരുടെ ജീവനെടുക്കുന്നത് തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥർ കൃത്യമായ നടപടി സ്വീകരിക്കാത്തതാണ് ഇതിന് കാരണമെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
English summary : Excessive speed of the bus ; A tragic end for the biker