web analytics

വനിതാ പൊലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുൻ സൈനികനായ സഹപ്രവർത്തകൻ, കേസ്

വനിതാ പൊലീസുകാരിക്കു നേരെ സഹപ്രവർത്തക​ൻ പീഡന ശ്രമം നടത്തി. മുൻ സൈനികനും നിലവിൽ പോലീസുകാരനുമായ 55കാരനെതിരെ കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജുംഗ സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളായ രാജീവ് കുമാറിനെതിരെയാണ് കേസ്. ഒരു വർഷം മുൻപാണ് രാജീവ് കുമാർ പൊലീസ് സേനയിൽ ചേർന്നത്.

ഒക്ടോബർ 25ന് ദാലി പൊലീസ് സ്റ്റേഷനിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. പൊലീസ് ക്വാട്ടേഴ്സിന്റെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയെ സമീപിക്കുകയും അനുചിതമായ ഭാഷയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. എതിർത്തതോടെ പൊലീസുകാരിയെ പിന്തുടർന്നു.

വനിതാ പൊലീസുകാരി ഒരു മുറിയിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചതോടെ മുറിയിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

മുതിർന്ന ഉദ്യോഗസ്ഥരോട് വനിതാ പൊലീസുകാരി റിപ്പോർട്ട് ചെയ്തു. ഇവരുടെ അനുമതിയോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത അനുസരിച്ച് ലൈംഗിക അതിക്രമത്തിനും പിന്തുടർന്ന് ശല്യം ചെയ്തതിനും ലൈംഗിക അധിക്ഷേപത്തിനുമാണ് 55കാരനെതിരെ കേസ് എടുത്തത്.

English summary : Ex-soldier colleague tried to molest woman police woman ,case

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img