ഒരു ദാക്ഷിണ്യവും കാണിക്കാതെ കോടതി; എല്ലാവിധ സഹായവും നൽകി കേരള പോലീസ്; ദിവ്യയെ അറസ്റ്റ് ചെയ്തത് ആരും കണ്ടിട്ടുപോലുമില്ല; നാടകം അതി​ഗംഭീരം

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒരു ദാക്ഷിണ്യവും കാണിക്കാതെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ Thalassery Principal Sessions Court 38 പേജുള്ള വിധി പകർപ്പ്. കോടതിയ്ക്ക് മുമ്പിൽ ദിവ്യ അവതരിപ്പിച്ച മുഴുവൻ വാദങ്ങളും തള്ളിക്കൊണ്ടായിരുന്നു ഒറ്റ വാചകത്തിലുള്ള വിധി.

പക്ഷേ 38 പേജുള്ള വിധി പകർപ്പിൽ ദിവ്യയുടെ ന്യായവാദങ്ങൾ തള്ളുകയും പ്രൊസിക്യൂഷൻറെയും നവീൻ ബാബുവിൻറെ കുടുംബത്തിൻറെയും വാദങ്ങൾ കോടതി അംഗീകരിക്കുകയും ചെയ്യുന്നു.

ക്ഷണിക്കാതെ ചെന്ന് എഡിഎം നവീൻ ബാബുവിനുള്ള യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗം നവീൻ ബാബുവിനെ കരുതികൂട്ടി അപമാനിക്കാൻ വേണ്ടിയായിരുന്നെന്നും അത് അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസിലാക്കി തന്നെ ആയിരുന്നെന്നുമാണ് കോടതിയുടെ നിഗമനം.

നവീൻ ബാബുവിനെ അപമാനിക്കാൻ വേണ്ടി കരുതിക്കൂട്ടി ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ദിവ്യയുടെ പ്രസംഗം. അതിനായി ക്ഷണിക്കപ്പെടാത്ത വേദിയിലെത്തിയത് ആസൂത്രിതമായ തയ്യാറെടുപ്പുകളോടെയായിരുന്നു.

പ്രസംഗം ചിത്രീകരിക്കാൻ പ്രാദേശിക ചാനലിൻറെ വീഡിയോ ഗ്രാഫറോട് നേരത്തെ ആവശ്യപ്പെടുകയും ഒപ്പം കൊണ്ടവരികയുമായിരുന്നു. യോഗത്തിനു ശേഷം വീഡിയോ ദൃശ്യങ്ങൾ ദിവ്യ ശേഖരിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.

പ്രാദേശിക ചാനലിനോടും ഇത് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതി നൽകിയത് നവീൻ ബാബുവിനെ ഉപദ്രവിക്കാൻ വേണ്ടിയായിരുന്നു. ഇതെല്ലാം നവീൻ ബാബുവിന് അപമാനകരമായി മാറുകയും ഭയം ജനിപ്പിക്കുകയും ചെയ്തിട്ടുണ്ട് – കോടതി വിലയിരുത്തി.

പിപി ദിവ്യ പോലീസ് കസ്റ്റഡിയിലായി എന്ന വാർത്തക്ക് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ജില്ലാ പോലീസ് മേധാവിക്ക് ഒന്നിനും അറസ്റ്റാണോ കീഴടങ്ങലാണോ എന്ന് പറയാൻ പോലും ജില്ലാ പോലീസ് മേധാവിക്ക് അറിയില്ലായിരുന്നു. കസ്റ്റഡിയിലുണ്ട് എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നി എസ്പി ചെയ്തത്.

അതിൽ നിന്ന് തന്നെ ഈ നാടകത്തിന്റെയെല്ലാം തിരക്കഥ മറ്റാരോ ആണ് തയാറാക്കിയത് എന്ന് വ്യക്തമാണ്. ദിവ്യയെ അറസ്റ്റ് ചെയ്തത് ആരും കണ്ടിട്ടുപോലുമില്ല. ഇനി എല്ലാം പോലീസ് പറയുന്നത് അപ്പാടെ വിശ്വസിക്കേണ്ട അവസ്ഥയാണ്. സിപിഎം നേതാവ് പിപി ദിവ്യയുടെ അറസ്റ്റ നാടകം ഗംഭീരമായി പൂർത്തിയാക്കി പോലീസ്.

പ്രതി ചേർത്ത് ദിവസങ്ങളായിട്ടും അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ ദിവ്യയെ ബുദ്ധിമുട്ടിക്കാതിരുന്ന പോലീസ് അറസ്റ്റിലും പ്രത്യേക കരുതൽ തന്നെയെടുത്തു. പാപ്പിനശേരിയിൽ നിന്നും ദിവ്യയെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ എവിടെ എത്തിയാൽ അറസ്റ്റ് ചെയ്യാം എന്ന് ദിവ്യ അറിയച്ചത് അനുസരിച്ച് പോലീസ് അവിടെ എത്തുകയായിരുന്നു. പ്രത്യേകം അനുമതി ചോദിച്ചാണ് പോലീസ് ഈ അറസറ്റ്് നാടകം നടത്തിയതെന്നും വിമർശനമുണ്ട്.

പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാനും പോലീസ് പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിരുന്നു. പാപ്പിനിശേരിയിൽ നിന്നും കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് ദിവ്യയെ എത്തിക്കുമെന്നായിരുന്നു പോലീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ കർശന സുരക്ഷ ഒരുക്കി. പ്രതിഷേധക്കാരെ നേരിടാൻ ജലഭീരങ്കി അടക്കം എത്തിച്ച് പോവലീസ് നാടകം ഗംഭീരമാക്കി. എന്നാൽ ദിവ്യയെ എത്തിച്ചത് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എത്തിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ പുറത്തു പോകാതിരിക്കാൻ പൊലീസ് ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങൽ. രണ്ട് പാർട്ടി പ്രവർത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പൊലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്.

പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണർ പറഞ്ഞു. കണ്ണൂരിൽ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയൻ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാൻ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.

കോടതി ഉത്തരവിൽ പൊലീസിനെ പല തവണ അഭിനന്ദിച്ചിട്ടുണ്ട്. ഇക്കാര്യം വായിച്ചു നോക്കൂവെന്ന് കമ്മീഷണർ പറഞ്ഞു. ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സർവൈലൻസ് ഈ കേസിലും ഉണ്ടായിരുന്നു. കേസിൽ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് അടക്കമുള്ള കാര്യങ്ങൾ ചോദ്യം ചെയ്തതിനുശേഷം പറയാം. തുടർ നടപടി ചോദ്യംചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. ദിവ്യ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് വൈകാതെ അന്വേഷണ സംഘം നീങ്ങും.

അതേസമയം ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിനു സാധിച്ചു. ദിവ്യയോട് അടിയന്തരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരോട് താൻ കീഴടങ്ങാൻ തയാറാണെന്ന് ദിവ്യ അറിയിച്ചത്. ഇതോടെ പൊലീസും പ്രതിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

റാപ്പർ വേടന്റെ പാട്ട്; വിസി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ചാൻസലർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ...

നമ്പ്യാർകുന്നിൽ ഭീതി പരത്തിയ പുലി ഒടുവിൽ കെണിയിൽ; പിടിയിലായത് ചൊവ്വാഴ്ച പുലർച്ചെയോടെ: VIDEO

രണ്ടുമാസത്തോളമായി സുൽത്താൻ ബത്തേരി നമ്പ്യാർ കുന്ന് പ്രദേശത്ത് ഭീതി പരത്തിയിരുന്ന പുള്ളിപ്പുലി...

മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്; പോസ്റ്റർ പങ്കുവെച്ച് നടൻ

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി വിസ്മയ മോഹന്‍ലാല്‍. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും...

രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ...

മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര...

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉണങ്ങിയ തേങ്ങ കയ്യിൽ സൂക്ഷിക്കരുത്‌….! റയിൽവെയുടെ വക മുട്ടൻ പണി കിട്ടും; കാരണം അറിയാമോ….?

ഇന്ത്യൻ റെയിൽവേ ട്രെയിനിൽ ഉള്ള സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കാൻ, യാത്രക്കാർ...

Related Articles

Popular Categories

spot_imgspot_img