യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ കുട്ടിക്ക് യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി മസ്‌ക്കറ്റില്‍ ഇറക്കി.
തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് അസ്വസ്ഥത ഉണ്ടായത്. അടിയന്തര മെഡിക്കൽ സഹായം നൽകേണ്ടതായി വന്നതിനാലാണ് വിമാനത്തെ വഴിതിരിച്ചുവിട്ടത്.
മസ്‌ക്കറ്റിലിറക്കിയതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് എത്തേണ്ടിരുന്ന വിമാനത്തിന് അഞ്ചുമണിക്കൂര്‍ വൈകി.
മൂന്ന് മണിക്ക് സാധാരണയായി എത്തുന്ന ഈ വിമാനം പിന്നീട് നാല് മണിയോടെയാണ് ദുബായിലേക്ക് തിരിച്ചുപോകാറുള്ളത്.
പക്ഷേ വൈകിയെത്തുമെന്ന വിവരം ലഭിച്ചതോടെ സെക്യൂരിറ്റി മേഖലയിൽ കാത്തുനിന്നിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റാന്‍ അധികാരികൾ തീരുമാനിച്ചു.
വിമാനം രാവിലെ എട്ട് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ക്യാബിന്‍ ക്രൂവിന്റെ ജോലിസമയം പൂര്‍ത്തിയായതിനാല്‍ ദുബായിലേക്കുള്ള തുടര്‍യാത്ര റദ്ദാക്കി.
ക്രൂവിനെയും വിശ്രമത്തിനായി ഹോട്ടലുകളിൽ എത്തിച്ചു. തുടര്‍ന്ന് ക്രൂയുടെ വിശ്രമസമയം പൂർത്തിയായ ശേഷം, രാത്രി 10.30-ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് തിരികെ പറന്നു.
ഈ വിവരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ്‌സ് അധികൃതരാണ് സ്ഥിരീകരിച്ചത്.
English Summary
An Emirates flight from Dubai to Thiruvananthapuram made an emergency landing in Muscat after a child from Thiruvananthapuram developed health complications during the journey. Due to the diversion, the flight—scheduled to land at 3 AM—was delayed by about five hours. As the aircraft’s arrival was delayed, 330 passengers waiting in the security area were shifted to various hotels in the city.
Emirates, Muscat, Thiruvananthapuram Airport, Flight Delay, Emergency Landing, Dubai Flight, Aviation News








