web analytics

കോട്ടയത്ത് വനത്തിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ചു: പ്രാണവേദനയിൽ ഓടിയ യുവാവിന് അപ്രതീക്ഷിത രക്ഷകരായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

കോട്ടയം മണിമലയിൽ പൊന്തൻപുഴ വനത്തിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ടോടിയ യുവാവിനു രക്ഷയായത് പരിശോധന നടത്തുകയായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. വധശ്രമത്തിൽ നിന്നും വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്ത് രക്ഷപ്പെട്ടത് ഉദ്യോഗസ്ഥ സംഘത്തിന്റെ കരുതൽ മൂലമാണ്. യുഎസ് ഹരികൃഷ്ണൻ, പി ടി ദിലീപ് ഖാൻ, ശ്രീജിത്ത് കുമാർ, അനു എന്നിവ അടങ്ങുന്ന അന്വേഷണസംഘമാണ് യുവാവിന് രക്ഷയായത്.

കഴിഞ്ഞ മാർച്ച് 13ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കോട്ടയം പത്തനംതിട്ട അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹന പരിശോധന നടത്തിവന്ന ഉദ്യോഗസ്ഥ സംഘത്തിന് നേരെ അടിവസ്ത്രവും ഷർട്ടും മാത്രം ധരിച്ച അവശനായ യുവാവ് ഓടിയെത്തുകയായിരുന്നു. പൊന്തൻ പുഴ വനപ്രദേശത്ത് നിന്നും ഓടിയെത്തി ഇവരുടെ കാൽക്കൽ വീണ യുവാവിന്റെ മുഖത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. യുവാവിന്റെ വായും മുഖവും ആസിഡ് വീണ് പൊള്ളിയ നിലയിലായിരുന്നു. ഉദ്യോഗസ്ഥർ സമയം കളയാതെ റാന്നി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മണിമല പോലീസ് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബു ദേവസ്യ, പ്രസീദ് എന്നിവർ പിടിയിലായി. ഗുരുതര പരിക്കേറ്റ സുമിത്തിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read also; വിമാനം കോഴിക്കോട് ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കി; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി യുവാവിനു വിമാനത്തിൽ ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img