web analytics

ഡബ്ലിൻ നഗരത്തിൽ പൊതു ഇടങ്ങളിലെ ‘ലോക്ക് ബോക്സുകൾ’ വരുത്തുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല; നിരോധിക്കാനൊരുങ്ങി സിറ്റി കൗണ്‍സില്‍

ഡബ്ലിൻ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ലോക്ക് ബോക്‌സുകള്‍ക്ക് ഈ വരുന്ന ഏപ്രില്‍ 14 മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സിറ്റി കൗണ്‍സില്‍. ഇത്തരം ലോക്ക് ബോക്‌സുകള്‍ പൊതു ഇടങ്ങളില്‍ പലയിടത്തായി സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കണ്ടാണ് സിറ്റി കൗണ്‍സില്‍ ഇവ നിരോധിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഏപ്രില്‍ 14 മുതല്‍ ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ കാണപ്പെടുന്ന ബോക്‌സുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Airbnb പോലുള്ള ഹ്രസ്വകാല വാടക കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍ക്ക് കെട്ടിടത്തിന്റെ താക്കോല്‍ കൊടുക്കുന്നതിന് അടക്കമാണ് വ്യാപകമായി ഇത്തരം ലോക്ക് ബോക്‌സുകള്‍ ഉപയോഗിച്ചുവരുന്നത്.

ലോക്ക് ബോക്‌സില്‍ താക്കോല്‍ വച്ച ശേഷം വാടകക്കാര്‍ക്ക് ബോക്‌സ് തുറക്കാനുള്ള കോഡ് നല്‍കുകയാണ് ചെയ്യുന്നത്. വാടകക്കാര്‍ ഉടമയെ നേരിട്ട് കാണാതെ തന്നെ കോഡ് ഉപയോഗിച്ച് ബോക്‌സ് തുറന്ന് താക്കോല്‍ എടുക്കാൻ കഴിയും.

നിലവിൽ ബൈക്ക് സ്റ്റാന്‍ഡുകള്‍, ട്രാഫിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം ലോക്ക് ബോക്‌സുകള്‍ കൂട്ടമായി സ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്.

ഇത് ആളുകള്‍ക്ക് നടക്കാനും മറ്റും ഇവ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. റോഡ്‌സ് ആക്ട് പ്രകാരം ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

Related Articles

Popular Categories

spot_imgspot_img