മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച സംഭവം അരങ്ങേറി. ചുനങ്ങാട് മുട്ടിപ്പാലം സ്വദേശി ഗോപകുമാർ എന്നയാളാണ് ആക്രമണത്തിന് പിന്നിൽ.
മദ്യലഹരിയിൽ ആശുപത്രിയിലെത്തി
ഗോപകുമാർ, മദ്യപിച്ച നിലയിൽ ഭാര്യയ്‌ക്കൊപ്പം അത്യാഹിത വിഭാഗത്തിൽ എത്തുകയായിരുന്നു. ഭാര്യയെ കാണിക്കാനായി എത്തിയ ഇയാൾ ആദ്യം ഒപി ടിക്കറ്റ് കൗണ്ടറിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു.
ഡോക്ടറോട് വാക്കേറ്റം, തുടർന്ന് കയ്യേറ്റം
പിന്നീട് ഭാര്യയെ കൂട്ടി ഡോക്ടറെ കാണാനെത്തിയ ഗോപകുമാർ, പരിശോധനയ്ക്കിടെ സംഭവവിവരങ്ങൾ ചോദിച്ചപ്പോൾ ഡോക്ടറോട് അക്രമാസക്തമായി പെരുമാറി.ഡോക്ടറെ കയ്യേറ്റം ചെയ്യുകയും ഷർട്ടിൽ പിടിച്ചു വലിച്ച് കീറുകയും ചെയ്തു.
ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്
സുരക്ഷാജീവനക്കാരനെയും കടിച്ചു
സംഭവം നിയന്ത്രിക്കാൻ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ കടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഗോപകുമാറിനെ അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ആശുപത്രി അധികൃതരും ആരോഗ്യപ്രവർത്തകരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം
മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഒരുപോലെ ഭീതിയുണർത്തി കാട്ടാന ഒറ്റക്കൊമ്പൻ. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിലെത്തിയ ഒറ്റക്കൊമ്പൻ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രദേശത്ത് എത്തിയ തൊഴിലാളികളും നാട്ടുകാരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പ്രദേശത്തു നിന്നും മടങ്ങി. മുൻപ് അരിക്കൊമ്പനും, പടയപ്പയുമായിരുന്നു നാട്ടുകാരിൽ ഭീതിയുണർത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ വനമേഖലയിൽ നിന്നും ഒറ്റക്കൊമ്പനും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
മൂന്നാർ മേഖലയിൽ നാൾക്കുനാൾ കാട്ടാനശല്യം വർധിക്കുകയാണ്.
കാട്ടാനക്കൂട്ടവും ഒറ്റയാൻമാരും ഇതിൽപെടും. പ്രദേശത്തെ റേഷൻകടകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടെ ഭക്ഷണത്തിനായി ആനകൾ തകർക്കാറുണ്ട്.
വ്യാപകമായി കൃഷിയും നശിപ്പിക്കും. ലയങ്ങൾക്ക് സമീപം കാട്ടാനകൾ എത്തുന്നതോടെ തൊഴിലാളികളും ഭീതിയിലാണ്.
പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിൽ അയക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികളിൽ ഭീതി ഉണർത്തിയതിനെ തുടർന്ന് 2023 ജൂണിലാണ് അരിക്കൊമ്പൻ എന്ന ഒറ്റയാനെ മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടി മാറ്റിയത്.