web analytics

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍ ലോറി ഉടമ മനാഫിന് നോട്ടീസ് നൽകി എസ് ഐ ടി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.

കയ്യിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാനും പൊലീസ് നിര്‍ദ്ദേശം നൽകി. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്ന് ഹാജരാകാൻ സാധിക്കില്ലെന്നും തിങ്കളാഴ്ച ഹാജരാവുമെന്നും മനാഫ് അന്വേഷണസംഘത്തെ അറിയിച്ചു.

വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാൽ കേസില്‍ മനാഫിനെ പ്രതിയാക്കിയിട്ടില്ലെന്നാണ് സൂചന.

ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് യൂട്യൂബിൽ പങ്കുവെച്ചിരുന്നു.

എന്നാൽ വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.

കേരളത്തിലെ ആള്‍ക്കാരെ വിഷയം അറിയിച്ചു. ഇതാണ് താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പ്രതികരിച്ചത്.

ധർമസ്ഥല കേസ്; പരാതിക്കാരൻ ഒന്നാം പ്രതി

മംഗളൂരു: ധർമസ്ഥല കേസിൽ പരാതിക്കാരനും സാക്ഷിയുമായ കർണാടക മാണ്ഡ്യ സ്വാമി സി.എൻ ചിന്നയ്യയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് ഇയാൾക്കെതിരെ കേസെടുത്തത്.

അസ്ഥികൾ കണ്ടെത്തിയ സ്ഥലങ്ങളിലെ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും കോടതിയിൽ തെറ്റായ വിവരങ്ങൾ നൽകി കേസ് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നുമുള്ള കുറ്റമാണ് പരാതിക്കാരനായ ചിന്നയ്യക്കെതിരെ ചുമത്തിയത്.

ബിഎൻഎസ് സെക്ഷൻ 164 പ്രകാരം ചിന്നയ്യ നേരത്തെ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ എസ്ഐടി അംഗങ്ങൾക്ക് മുമ്പാകെ വിരുദ്ധമായ മൊഴിയാണ് നൽകിയത്. കൂടാതെ കോടതിയിലും പുതിയ മൊഴി നൽകിയിട്ടുണ്ട്.

കോടതിയിലെ രണ്ടാമത്തെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ അന്വേഷണം നടക്കുന്നത്. ബിഎൻഎസ് സെക്ഷൻ 227, 228, 229, 230, 231, 236, 240, 240, 248, 336 എന്നീ വകുപ്പുകൾ പ്രകാരമാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് എസ്‌ഐടി വ്യക്തമാക്കി.

അതിനിടെ ചിന്നയ്യക്ക് അഭയം നൽകിയ ധർമസ്ഥല ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി ചെയർമാൻ മഹേഷ് ഷെട്ടി തിമറോഡിയുടെ ഉജിരെയിലെ വസതിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. തിമറോഡിയുടെ വീട്ടിൽ നിന്ന് ചിന്നയ്യയുടെ വസ്തുക്കൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

Summary: SIT issues notice to lorry owner Manaf in connection with the Dharmasthala disappearance case. He has been directed to appear before the investigation team at 10 AM with evidence and digital records.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img