കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ഇൻഫോപാർക്ക് എസ്‌ഐ ബി ശ്രീജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7.30-ന് എറണാകുളം ബ്രഹ്‌മപുരം പാലത്തിൽ വെച്ചായിരുന്നു അപകടം.(Drunk drive; Infopark SI suspended)
ശ്രീജിത്ത് സഞ്ചരിച്ച കാർ മാറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് സ്വദേശി രാകേഷ് ചികിത്സയിൽ തുടരുകയാണ്.
സംഭവസമയത്ത് എസ്‌ഐ ശ്രീജിത്ത് മദ്യപിച്ചിരുന്നതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ ശ്രീജിത്തിനെ സസ്‌പെൻഡ് ചെയ്തത്.
കടത്തിണ്ണയിൽ കിടന്നുറങ്ങിയ മധ്യവയസ്കന്റെ കൈ കാട്ടുപന്നി കടിച്ചുമുറിച്ചു