നോട്ടക്കാരൻ മദ്യലഹരിയിൽ കുതിരയെ നടുറോഡിൽ ഇറക്കിവിടുകയും ഉപദ്രവിക്കുകയും ചെയ്തതോടെ താൻ വിറ്റ കുതിരയെ തിരികെയെടുത്ത് രക്ഷപ്പെടുത്തി യുവാവ്.
പത്തനംതിട്ട തട്ടം സ്വദേശി ചിക്കു നന്ദനയാണ് താൻ അഞ്ചുമസം മുൻപ് വിറ്റ കുതിരയെ കുതിരയുടെ അവസ്ഥ തിരിച്ചറിഞ്ഞു തിരികെ എത്തിച്ചത്. Drunk caretaker dangerously walks horse on road
നോട്ടക്കാരൻ കുതിരയെ മദ്യപിച്ചതിന് ശേഷം എടുത്തുകൊണ്ട് പോകുന്നുവെന്നും എങ്ങനെയെങ്കിലും കുതിരയെ രക്ഷിച്ചു കൊണ്ടു പോകണമെന്നും ഇപ്പോഴത്തെ ഉടമ പറഞ്ഞതനുസരിച്ചാണ് താൻ കുതിരയെ തിരികെ കൊണ്ടുവന്നതെന്ന് ചിക്കു നന്ദന പറയുന്നു.
ഇന്നലെയാണ് കുതിരയുടെ നോട്ടക്കാരൻ മദ്യപിച്ച് ലക്കുകെട്ട് കുതിരയുമായി എംസി റോഡിലെത്തിയത്. തലങ്ങും വിലങ്ങും അപകടകരമായ രീതിയിൽ ഇയാൾ കുതിരയെ ഓടിക്കുകയും മറ്റും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി അറിഞ്ഞതിനെ . ചിക്കു കുതിരയെ തിരികെ എടുത്തിരിക്കുന്നത്.
ചിക്കു നന്ദന കൂരമ്പാല സ്വദേശിക്കാണ് കുതിരയെ വിറ്റത്. കുതിരയെ വാങ്ങിയ ആളുടെ നോട്ടക്കാരനാണ് വളരെ ക്രൂരമായി കുതിരയെ ഉപദ്രവിച്ചിരുന്നത്. കുതിരയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് കുതിരയെ തിരികെയെടക്കാൻ തീരുമാനിച്ചത്. കുതിര ഇപ്പോൾ പഴയതിലും പ്രകോപിതനാണെന്നു ഇദ്ദേഹം പറയുന്നു. ഇത് ഭീതി മൂലമാവാം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പോണി ഇനത്തിൽപ്പെട്ട കുതിരയാണിത്.