web analytics

കേരളത്തിലേക്ക് ലഹരി കടത്തി, വിതരണം ; യുവാവ് അറസ്റ്റിൽ

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, വിതരണം ചെയ്യുന്ന സംഘത്തിലെ യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്. അമരവിള എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎയും മറ്റ് രാസലഹരി വസ്തുക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ച് കേരളത്തിലേക്ക് കടത്തി വിതരണം ചെയ്യലാണ് രീതി.

വർക്കല പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന ലഹരിക്കടത്ത് കേസിലുൾപ്പെട്ട പ്രതിയാണ് പിടിയിലായ അൽത്താഫ്. രാസലഹരി വസ്തുക്കൾ വിവിധയിടങ്ങളിൽ എത്തിച്ച് യുവാക്കൾക്കും സിനിമാ മേഖലയിലുമുൾപ്പെടെ വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൂട്ടാളി വർക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ലയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽത്താഫിനായി തെരച്ചിൽ നടക്കവെയാണ് അമരവിള എക്സൈസിന്റെ പിടിയിലാകുന്നത്. റിമാൻഡിലായ അൽത്താഫിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.

English summary : Drug trafficking and distribution to Kerala; The youth was arrested

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img