web analytics

‘കൂടെ നിന്നവർക്ക് നന്ദി, തിരച്ചിൽ തുടരണം’; അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായാണ് നിയമനം. കഴിഞ്ഞ ദിവസമാണ് വേങ്ങേരി സഹകരണ ബാങ്കിൽ കൃഷ്ണ പ്രിയയ്ക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്, സഹകരണ വകുപ്പ് പുറത്തിറക്കിയത്.(Driver Arjun’s wife Krishnapriya entered the job in Cooperative bank)

ജൂനിയർ ക്ലർക്ക് തസ്തികയിൽ ആണ് നിയമനം. നിയമത്തിൽ ഇളവുകൾ നൽകിയാണ് തീരുമാനമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. കൂടെ നിന്നവർക്ക് നന്ദിയെന്ന് ജോലി ഏറ്റെടുത്ത ശേഷം കൃഷ്ണ പ്രിയ പറഞ്ഞു. അതേസമയം ഷിരൂരിൽ കാലാവസ്ഥ അനുകൂലമായാൽ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കാനാണ് നിലവിലെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു.

ഒന്നരമാസം മുൻപ് ഉണ്ടായ മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അർജുൻറെ ലോറി അപകടത്തിൽ പെടുന്നത്. പലതവണ തിരച്ചിൽ നടത്തിയിട്ടും അർജുൻ ഇനിയും കാണാമറയത്താണ്‌.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

‘രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു’: മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം

'രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു': മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഗുരുതര ആരോപണം പാലക്കാട്: പാലക്കാട്...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പെരുമ്പെട്ടിയിൽ 17...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ...

Related Articles

Popular Categories

spot_imgspot_img