web analytics

പ്ലാസ്റ്റിക്ക് ബോട്ടിലിലാണോ വെള്ളം കുടിക്കുന്നത് ? ഇന്നുതന്നെ നിർത്തിക്കോ, നല്ല കിടിലൻ പണി വരുന്നുണ്ട്; പുതിയ പഠനത്തിൽ ഗവേഷകർ പറയുന്നത്…..

പ്ലാസ്റ്റിക് എത്രമാത്രം ഭീകരനായ വസ്തുവാണെന്ന് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല.ഒരു തരത്തിലും ഒഴിവാക്കാനാവില്ലെങ്കിലും ഇത്തവരുത്തിവയ്ക്കുന്ന ദ്രോഹങ്ങൾ ചില്ലറയല്ല. ഇപ്പോഴിതാ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം കുടിക്കുന്നത് രക്തസമ്മർദം വർധിക്കാൻ ഇടയാക്കും എന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. (Drinking water from a plastic bottle can increase blood pressure)

പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നതിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ രക്തപ്രവാഹത്തിലെത്തുകയും രക്തസമ്മർദത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

പ്ലാസ്റ്റിക് കുപ്പിയിൽ നിന്നുള്ള വെള്ളംകുടിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇക്കാരണംകൊണ്ടുണ്ടാകുന്ന രക്തസമ്മർദത്തിന്റെ തോത് കുറയ്ക്കാനാകുമെന്നും ​ഗവേഷകർ പറയുന്നുണ്ട്.

ഓസ്ട്രിയയിലെ ​ഡാന്യുബ് പ്രൈവറ്റ് സർവകലാശാലയിലെ മെഡിസിൻ വിഭാ​ഗം ​ഗവേഷകരാണ് പഠനം നടത്തിയത്. മൈക്രോപ്ലാസ്റ്റിക്സ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മൈക്രോപ്ലാസ്റ്റിക് ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുറയ്ക്കുകയും പൈപ്പ് വെള്ളം തിളപ്പിച്ചോ ഫിൽറ്റർ ചെയ്തോ ഉപയോ​ഗിക്കണമെന്നും ​ഗവേഷകർ പറയുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക്കുക്കൾ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കുന്നതിനേക്കുറിച്ച് അടുത്തിടെ പഠനം പുറത്തുവന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img