web analytics

‘ബിജെപിയിലെ ആളുകളെ വെറുക്കരുത്, അവര്‍ നമ്മുടെ സഹോദരങ്ങള്‍’ ; ജയിലിൽ നിന്നയച്ച സന്ദേശത്തിൽ അരവിന്ദ് കെജ്‌രിവാൾ

ബിജെപിയിലെ പ്രവർത്തകരെ വെറുക്കരുതെന്നും അവർ നമ്മുടെ സഹോദരന്മാരാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്നും അയച്ച സന്ദേശത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആരെയും വെറുക്കരുതെന്നും സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചതായി ഭാര്യയും മുന്‍ ഐആര്‍എസ് ഓഫിസറുമയ സുനിത കെജ്രിവാള്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് 1000 രൂപ ഹോണറേറിയം ലഭ്യമാക്കുന്ന പദ്ധതികളടക്കം താന്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”നിങ്ങള്‍ പ്രവര്‍ത്തനം തുടരുക, ബിജെപിയില്‍ നിന്നുള്ള ആരെയും വെറുക്കേണ്ടതില്ല. അവരും നമ്മുടെ സഹാദരി സഹോദരന്മാരാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശക്തികള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ദീര്‍ഘകാലം ഒരാളെ തടവിലാക്കാനാവുന്ന ജയിലൊന്നും ഇവിടില്ല. ഞാന്‍ ഉടന്‍ പുറത്തിറങ്ങുകയും എന്റെ വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യും” അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ആംആദ്മി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ സുനിത കെജ്രിവാള്‍ പങ്കുവച്ചു.

Read Also: ഹിമാചൽപ്രദേശിൽ അയോഗ്യരാക്കപ്പെട്ട 6 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു; ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കോൺഗ്രസ്സിന് അഗ്നിപരീക്ഷയായി ആറു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ

അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; മന്ത്രിമാരും പ്രധാന വകുപ്പുകളും ഒറ്റനോട്ടത്തിൽ തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ...

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ ഞെട്ടിച്ച സംഭവം

വയോധികയെ ആക്രമിച്ച കേസിൽ പ്രതി  പൂവൻകോഴി! മുഖത്ത് 12 തുന്നലുകളുമായി വീട്ടമ്മ; കൊല്ലത്തെ...

ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം! അധികാരമേറ്റതിന് പിന്നാലെ വിജയ്‌ക്ക് ആദ്യ അഗ്നിപരീക്ഷ! തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ പ്രതിസന്ധി; സർക്കാരിന്റെ ഭാവി അപകടത്തിലോ?

ടിവികെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സിപിഎം! അധികാരമേറ്റതിന് പിന്നാലെ വിജയ്‌ക്ക് ആദ്യ അഗ്നിപരീക്ഷ! തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img