web analytics

പാർലമെന്റിൽ രാഹുൽ ഗാന്ധിയെ പോലെ പെരുമാറരുത്; എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി മോദി

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെപ്പോലെ പെരുമാറരുതെന്ന് എൻഡിഎ എംപിമാർക്ക് ഉപദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച രാവിലെ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ നേതാവായതിനുശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.(Don’t behave like Rahul Gandhi says modi)

ഹിന്ദുക്കളെന്ന് നടിക്കുന്ന ചിലർ സദാസമയവും അക്രമവും ഹിംസയും നടത്തുന്നുവെന്ന പരാമർശത്തിനെതിരെ ബിജെപി വൻ പ്രതിഷേധമുയർത്തുകയും പിന്നീട് ഇത് സഭാരേഖകളിൽനിന്ന് നീക്കുകയും ചെയ്തിരുന്നു. ‘‘ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്തതുപോലെ പെരുമാറരുത്. പാർലമെന്റിന്റെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കണം.’’–പ്രധാനമന്ത്രി പറഞ്ഞു.

ജവഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാംതവണയും പ്രധാനമന്ത്രിയായെന്ന നാഴികക്കല്ല് ഒരു ചായ വിൽപ്പനക്കാരൻ നേടിയതോടെ ചിലർ അസ്വസ്ഥരാണെന്നും പ്രതിപക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി വിമർശിച്ചു.

Read Also: ഗുരുവായൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, അപകടം ഒഴിവായത് യാത്രക്കാരന്റെ സമയോചിത ഇടപെടലിൽ

Read Also: ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങവെ പ്രസവം; വീട്ടിൽ ജനിച്ച കുഞ്ഞിനും അമ്മക്കും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ സമയത്തിൽ മാറ്റം, റെയിൽവേയുടെ അറിയിപ്പ് ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img