web analytics

രാവിലെ വെറുംവയറ്റിൽ ഈ 5 തരം ഭക്ഷണങ്ങൾ കഴിക്കരുത് എന്നറിയാമോ ?

പ്രഭാത ഭക്ഷണം മിക്കവാറും ഒഴിവാക്കുന്നവർ ഏറെയാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ എന്താണ് ലഭ്യമായിട്ടുള്ളത്, അത് പറ്റുന്ന സമയത്ത് കഴിച്ചുകൊണ്ട് വിശപ്പ് മാറ്റുന്നതാണ് അധികപേരുടെയും രീതി. എന്നാല്‍ ഇത്തരത്തില്‍ വെറും വയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് ഗവേഷകർ പറയുന്നു. (Do you know that these 5 types of food should not be eaten on an empty stomach in the morning?)

പ്രഭാതത്തിൽ ഒഴിഞ്ഞ വയറോടെ കഴിക്കാൻ പാടില്ലാത്ത 5 തരം ഭക്ഷണങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത് നോക്കാം.

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള വിഭവങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. മാത്രമല്ല ഇത് ദഹനക്കേടിന് കാരണമാകും.

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു കപ്പ് കാപ്പി കുടിക്കണം എന്ന് നിര്‍ബന്ധമുള്ളവരാണ് നമ്മളില്‍ പലരും. കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാന്‍ സഹായിക്കുമെങ്കിലും, വെറും വയറ്റില്‍ കുടിക്കുമ്ബോള്‍ വയറില്‍ ഹൈഡ്രോക്‌ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കരുത്.

വേവിക്കാത്ത പച്ചക്കറികള്‍ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍ ആരോഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കും.

രാവിലെ വെറും വയറ്റില്‍ സിട്രസ്, ഉയര്‍ന്ന ഫൈബര്‍ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയില്‍ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനത്തെ രാവിലെ തുടക്കത്തില്‍ തന്നെ മന്ദഗതിയിലാക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം!

ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം! കൊടുങ്ങല്ലൂർ: ഫ്‌ളാറ്റിലെ ഫ്രിഡ്ജിൽ...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ...

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന് തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ സ്വർണക്കവർച്ച...

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം 

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം; ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ചെറുതായി...

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ?

ദേവികുളത്ത് രാജാക്കന്മാരുടെ അങ്കം; നാല് സ്ഥാനാർത്ഥികൾ, ഒരേപോലെ പേരുകൾ; വോട്ടർമാർ കുഴങ്ങുമോ? ദേവികുളം:...

Related Articles

Popular Categories

spot_imgspot_img