web analytics

ദീപാവലി പ്രത്യേക ട്രെയിൻ: തിരുവനന്തപുരം–ചെന്നൈ എക്സ്പ്രസ് കേരളത്തിൽ 12 സ്റ്റോപ്പുകളോടെ സർവീസ്

ദീപാവലി പ്രത്യേക ട്രെയിൻ: തിരുവനന്തപുരം–ചെന്നൈ എക്സ്പ്രസ് കേരളത്തിൽ 12 സ്റ്റോപ്പുകളോടെ സർവീസ്

കേരളത്തിൽ 12 സ്റ്റോപ്പുകൾ, രാത്രി 09:10ന് എറണാകുളത്തെത്തും; തിരുവനന്തപുരം – ചെന്നൈ സ്പെഷ്യൽ ട്രെയിൻ

കൊച്ചി: ദീപാവലി ആഘോഷത്തിന് നാടൊരുങ്ങവെ അവധി ദിനത്തിൽ നാട്ടിലേക്ക് വരാനും പിന്നീട് തിരിച്ച് പോകാനുമുള്ള ടിക്കറ്റ് ഉറപ്പിക്കുകയാണ് അയൽ സംസ്ഥാനങ്ങളിലെ മലയാളികൾ.

പതിവ് ട്രെയിനുകളിലെല്ലാം നേരത്തെ തന്നെ സീറ്റ് ഫുള്ളായതിനാൽ സ്പെഷ്യൽ സർവീസ് മാത്രമാണ് നിലവിലെ പ്രതീക്ഷ.

അത്തരക്കാർക്കായി ഇപ്പോഴിതാ ചെന്നൈ എഗ്മോറിൽ നിന്ന് പാലക്കാട് വഴി തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് സതേൺ റെയിൽവേ.

യാത്രക്കാർക്കുള്ള നിർദ്ദേശങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കേരളത്തിൽ 12 സ്റ്റോപ്പുകളുമായാണ് ട്രെയിൻ സർവീസ്. തീയതിയും ഷെഡ്യൂളും വിശദമായി അറിയാം.

ട്രെയിൻ നമ്പർ 06018 തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 21 ചൊവ്വാഴ്ച വൈകീട്ട് 05:10 നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.

പിറ്റേന്ന് രാവിലെ 11 മണിയ്ക്ക് ചെന്നൈ എഗ്മോറിൽ ട്രെയിൻ എത്തുകയും ചെയ്യും.

ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് ഡിപിയാക്കി; ഭർത്താവ് പിടിയിൽ; സംഭവം പെരുമ്പാവൂരിൽ

പതിവ് ട്രെയിനുകൾ ഫുൾ – സ്പെഷ്യൽ സർവീസുകൾക്ക് ആവശ്യം ഉയരുന്നു

തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് വർക്കല 05:39, കൊല്ലം 06:01 കായംകുളം 06:43, മാവേലിക്കര 06:55, ചെങ്ങന്നൂർ 07:07, തിരുവല്ല 07:18, ചങ്ങനാശേരി 07:27, കോട്ടയം 07:52, എറണാകുള ടൌൺ 09:10, ആലുവ 09:35, തൃശൂർ 10:23, പാലക്കാട് 12:50 എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകളുള്ളത്.

പാലക്കാട് പിന്നിട്ടാൽ പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാട്പാടി, അരക്കോണം, തിരുവള്ളൂർ, പേരമ്പൂർ സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് ചെന്നൈ എഗ്മോറിലെത്തുക.

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചിട്ടുണ്ട്. 16 എസി ത്രീ ടയർ കോച്ചുകൾ, രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.

ചെന്നൈയിൽ നിന്നുള്ള മടക്കയാത്ര 06017 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഒക്ടോബർ 22 ബുധനാഴ്ച ഉച്ചയ്ക്ക് 01:25നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക.

പിറ്റേന്ന് രാവിലെ എട്ട് മണിയ്ക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ്.

വ്യാഴാഴ്ച അർധരാത്രി 12:05ന് പാലക്കാട് എത്തുന്ന ട്രെയിൻ തൃശൂർ 12:55, ആലുവ 01:50, എറണാകുളം ടൌൺ 02:13, കോട്ടയം 03:27, ചങ്ങനാശേരി 03:8, തിരുവല്ല 03:59, ചെങ്ങന്നൂർ 04:10, മാവേലിക്കര 04:33, കായംകുളം 04:42, കൊല്ലം 05:30, വർക്കല 05:50 സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ 08:00 മണിയ്ക്ക് തിരുവനന്തപുരം നോർത്തിലെത്തുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img