web analytics

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ഡൽഹി: ദീപാവലിക്കായുള്ള വീട്ടുവൃത്തിയെടുപ്പിനിടെ ഒരുകുടുംബത്തിന് ലഭിച്ചത് അപ്രതീക്ഷിത ‘ധനലക്ഷ്‍മി’യായ രണ്ട് ലക്ഷം രൂപ.

പഴയ 2000 രൂപ നോട്ടുകെട്ടുകളായാണ് ഈ തുക കണ്ടെത്തിയത്. വീട്ടിലെ പഴയ ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സിനുള്ളിലായാണ് നോട്ടുകൾ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്നത്.

ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി വീടുകൾ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ പതിവിന്റെ ഭാഗമായി നടന്ന ശുചീകരണത്തിനിടെയാണ് കണ്ടെത്തൽ നടന്നത്.

ഈ വർഷത്തെ ഏറ്റവും വലിയ ദീപാവലി സമ്മാനം എന്ന തലക്കെട്ട് ആണ് ഉപയോക്താവ് സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

ഉപയോക്താവിന്റെ അമ്മയാണ് പഴയ ഡിടിഎച്ച്‌ സെറ്റ് ടോപ്പ് ബോക്സിനുള്ളില്‍ നോട്ടുകള്‍ കണ്ടെത്തിയത്.

മറന്നുവെച്ച പണമാകാമെന്ന് കുടുംബത്തിന്റെ അനുമാനം; അച്ഛനോട് ഇതുവരെ വിവരിച്ചിട്ടില്ല

ദീപാവലിനുബന്ധിച്ച് വീട് വൃത്തിയാക്കുന്നതിന് ഇടയ്ക്ക് എന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയുടെ 2000 രൂപയുടെ നോട്ടുകൾ കിട്ടി

ഡിടിഎച്ച്‌ ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍. നോട്ട് നിരോധന കാലത്ത് എന്റെ അച്ഛൻ മറന്ന് വച്ചതാകാനാണ് സാദ്ധ്യത. ഞങ്ങള്‍ അദ്ദേഹത്തോട് ഇക്കാര്യം ഇതുവരെ അറിയിച്ചിട്ടില്ല സോഷ്യൽ മീഡിയയിൽ യുവാവ് കുറിച്ചു

വാർത്ത വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങൾ ഉയർന്നു. 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചെങ്കിലും നിയമപരമായി റദ്ദാക്കിയിട്ടില്ലെന്നതിനാൽ മാറ്റിയെടുക്കാൻ കഴിയുമെന്ന് പലരും ചൂണ്ടിക്കാട്ടി.

ആർബിഐ ഓഫീസുകളിൽ ഇരുപതിനായിരം രൂപ വരെ കൈമാറ്റം ചെയ്യാമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

2000 നോട്ടുകൾ കൈമാറ്റം ചെയ്യാം; ആർബിഐ ഓഫിസുകൾ വഴിയുള്ള നിർദേശങ്ങളും ചർച്ചയിൽ

ചിലർ നൽകിയ നിർദേശം പ്രകാരം, ആദ്യം ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഉപദേശം തേടാനും പിന്നെ ബാങ്ക് അല്ലെങ്കിൽ ആർബിഐ ഓഫീസ് സമീപിക്കാനുമാണ് ശുപാർശ.

“അടുത്തുള്ള ആർബിഐ സെന്ററിൽ പോയി ഡിക്ക്ലറേഷൻ ഫോം പൂരിപ്പിച്ച് നോട്ടുകൾ കൈമാറ്റം ചെയ്യാം. ഒരിക്കൽ മുഴുവൻ കൈമാറ്റം ബുദ്ധിമുട്ടാണെങ്കിൽ അഞ്ചോ പത്തോ ഗൂപ്പുകളായി മാറ്റാം,” എന്നായിരുന്നു മറ്റൊരാളുടെ നിർദ്ദേശം.

2023 മേയ് 19-നാണ് 2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ പ്രഖ്യാപിച്ചത്. എങ്കിലും നോട്ടുകളുടെ മൂല്യം അസാധുവായിട്ടില്ല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,884 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്.

പ്രതികരണങ്ങളും ഉപദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞൊഴുകി

അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം, ബംഗളൂരു, ന്യൂഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തെ 19 ആർബിഐ ഇഷ്യൂ ഓഫീസുകളിൽ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള സൗകര്യം നിലവിലുണ്ട്.

അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും പരിധിയില്ല. ആവശ്യമായവർ തപാൽ മാർഗമായും നോട്ടുകൾ അയക്കാം.

ദീപാവലിക്ക് മുന്നോടിയായുണ്ടായ ഈ അപ്രതീക്ഷിത കണ്ടുപിടിത്തം കുടുംബത്തിന് ആഘോഷത്തിന്റെ ഇരട്ട സന്തോഷമായി മാറിയിരിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

തദ്ദേശ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ: പുതുക്കിയ പട്ടികയുമായി 2.86 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക അന്തിമരൂപമെടുത്തു. സപ്ലിമെന്ററി...

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും കാത്തിരിക്കുന്നു

ദുബായ് എയർഷോയ്ക്ക് നാളെ തുടക്കം: കോടികളുടെ കരാറുകളും കണ്ണഞ്ചിപ്പിക്കുന്ന എയർ സ്റ്റണ്ടുകളും...

Related Articles

Popular Categories

spot_imgspot_img