പത്തനംതിട്ട: നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് സമർപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്പിയാണ് ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും.(Dileep’s VIP visit in Sabarimala; Vigilance submitting preliminary report)
ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം സമര്‍പ്പിക്കാനും നിർദേശം നൽകിയിരുന്നത്. ഇതേ തുടർന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം ആരംഭിച്ചത്.
രണ്ടും മൂന്നും മണിക്കൂര്‍ വാരി നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും നിരീക്ഷിച്ചു. ഹരിവരാസനം കീര്‍ത്തനം തീരുന്നതു വരെ ദിലീപ് എങ്ങനെ സോപാനത്ത് നിന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.