web analytics

അടിച്ചു ഫിറ്റായി, ആഡംബര വാഹനം ഓടിച്ച് ആളുകളെ വിറപ്പിപ്പ് യുവാവ്; പോലീസ് പൊക്കിയപ്പോൾ യുവതിയുടെ വക ഷോ

പാലക്കാട്: ദേശീയ പാതയിലൂടെ അമിതവേഗതയിൽ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തതോടെ നടുറോഡിൽ പൊലീസുമായി തർക്കിച്ച് യുവതി.

പാലക്കാട് സ്വാതി ജംഗ്ഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആലുവ സ്വദേശി ആദിൽ ലിയാക്കത്ത് എന്നയാളാണ് ദേശീയപാതയിലൂടെ ​ഗതാ​ഗതനിയമങ്ങളെ കാറ്റിൽപറത്തി അമിത വേ​ഗതയിൽ ആഡംബര കാർ ഓടിച്ചത്. മൂന്നു യുവതികളും രണ്ട് പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. വാളയാർ പൊലീസ് പരിധിയിൽ ആഡംബരക്കാർ അമിതവേഗതയിൽ സഞ്ചരിക്കുന്ന വിവരം പൊലീസിന് ലഭിച്ചതോടെ കാർ തടയാൻ ശ്രമിക്കുകയായിരുന്നു.

വാളയാറിലും കുഴൽമന്ദത്തും പോലീസ് തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. പിന്നീട് ആലത്തൂർ പൊലീസ് സ്വാതി ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞുനിർത്തുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇതിനിടയിലാണ് കാറിലുണ്ടായിരുന്ന യുവതി പൊലീസുമായി തർക്കിച്ചത്.

മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആദിൽ ലിയാക്കത്തിനെതിരെ പോലീസ് കേസെടുത്തു.

ആദിലിനു പുറമേ എറണാകുളം, തൃശൂർ സ്വദേശികളായ മൂന്ന് യുവതികളും കളമശ്ശേരി സ്വദേശിയായ യുവാവുമാണ് കാറിൽ ഉണ്ടായിരുന്നത്

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img