web analytics

മാനനഷ്ടക്കേസ് : ഡോണൾഡ് ട്രംപിന് 83.3 മില്യൺ യുഎസ് ഡോളർ പിഴശിക്ഷ

മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പിഴശിക്ഷ. ജീൻ കരോളിന് 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. ജീൻ കാരൾ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരമാണ് കോടതി വിധിച്ചത്. 1996 ൽ ട്രംപ് പീഡിപ്പിച്ചുവെന്ന് 2019 ൽ ആണ് ജീൻ കാരൾ ആരോപിച്ചത്.

കേസ് പരിഗണിച്ച ആദ്യഘട്ടത്തിൽ ട്രംപ് കോടതിയിൽ സന്നിഹിതനായിരുന്നു. എന്നാൽ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയിൽ നിന്ന് പുറത്ത് പോയി. ആരോപണം നിഷേധിച്ച ട്രംപ് കാരളിനെ കണ്ടിട്ടില്ലെന്നും പുസ്തകങ്ങൾ വിറ്റഴിക്കാനുള്ള ജീൻ കാരളിന്റെ തന്ത്രമാണ് ഇതെന്നും ആരോപിച്ചു. തുടർന്നാണ് ജീൻ കാരൾ മാനനഷ്ടക്കേസ് നൽകിയത്. വിധി പരിഹാസ്യമെന്നും അപ്പീൽ പോകുമെന്നും ട്രംപ് പ്രതികരിച്ചു.ഇതിനിടെ ട്രംപ് അപ്പീലിന് പോയാലും യുഎസ് സുപ്രീം കോടതി ജുഡീഷ്യൽ റിവ്യൂ ചെയ്യാനുള്ള സാധ്യത അപൂർവ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വലിയ തുക പിഴശിക്ഷ വിധിച്ചാൽ ട്രംപിനെ നിശബ്ദനാക്കാമെന്ന് കരുതുന്നുവെന്ന വിമർശനവും ട്രംപ് അനുകൂലികൾ ഉയർത്തുന്നുണ്ട്. മാൻഹട്ടൻ ഫെഡറൽ കോടതിയിലെ ഒൻപതംഗ ജഡ്ജിമാരുടെ പാനലാണ് വിധി പ്രസ്താവിച്ചത്.

ജോ ബൈഡനോട് പരാജയപ്പെട്ട 2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ഫലങ്ങൾ അട്ടിമറിച്ചുവെന്ന കേസ്, സിവിൽ ബിസിനസ് തട്ടിപ്പ് കേസും ഉൾപ്പെടെ ഒന്നിലധികം ക്രിമിനൽ കേസുകളാണ് ട്രംപ് അഭിമുഖീകരിക്കുന്നത്.

Read Also ; <a href=”https://news4media.in/highcourt-employees-suspended-for-acting-in-drama/”>ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്‌പെൻഷൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img