web analytics

അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ; വിധി പത്തനംതിട്ട അതിവേ​ഗ പോക്‌സോ കോടതിയുടേത്

പത്തനംതിട്ട കുമ്പഴയിൽ അഞ്ചുവയസുകാരി തമിഴ് ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ രണ്ടാനച്ഛനു വധശിക്ഷ. തമിഴ്‌നാട്‌ രാജപാളയം സ്വദേശി അലക്‌സ്‌ പാണ്ഡ്യനെയാണ് ധശിക്ഷയഃ വിധിച്ചത്. പത്തനംതിട്ട അതിവേഗ പോക്‌സോ കോടതിയുടെതാണ് വിധി. സംഭവം നടന്ന്‌ മൂന്നര വർഷത്തിനുള്ളിലാണ്‌ വിധി. Death penalty for stepfather who brutally killed five-year-old girl in Pathanamthitta.

2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. രാജപാളയം സ്വദേശികളായ ദമ്പതികളിൽ യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ട്‌ മക്കളിൽ മൂത്തയാളാണ്‌ കൊല്ലപ്പെട്ട കുട്ടി.

കുഞ്ഞിന്റെ ശരീരത്തില്‍ 67 മുറിവുകളുണ്ടെന്നും മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരുന്നു. കത്തിവെച്ച് മുറിവേല്‍പ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.

കുട്ടിയുടെ അമ്മ സമീപവീട്ടിൽ ജോലിക്കുപോയി മടങ്ങിയെത്തിയപ്പോൾ ശരീരമാകെ മുറിഞ്ഞ്‌ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടിയെയാണ്‌ കണ്ടത്‌. വിവരം തിരക്കിയപ്പോൾ അലക്‌സ് പാണ്ഡ്യൻ യുവതിയെയും മർദിച്ചു.

നാട്ടുകാരുടെ സഹായത്താൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിൽ കൊലപാതകമെന്ന്‌ തെളിഞ്ഞതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈ.എസ്.പി. ആയിരുന്ന പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ എസ്.എച്ച്.ഒ. ബിനീഷ് ലാല്‍ ആണ് കേസ് അന്വേഷിച്ച് 2021 ജൂലായ് അഞ്ചിന് കുറ്റപത്രം സമര്‍പ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img