web analytics

‘അച്ഛനും അമ്മയും ക്ഷമിക്കണം’; പത്തനംതിട്ടയിലെ 17 കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി വിവരം, കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി കണ്ടെത്തി. വിദ്യാർത്ഥിനി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി.(Death of Plus Two student in Pathanamthitta)

അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് എഴുതിയ കുറിപ്പാണ് കുട്ടിയുടെ ബാഗിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ഭാവിയിൽ അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെ കുറിച്ചും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം കേസിൽ പെൺകുട്ടിയുടെ സഹപാഠിയെ ചോദ്യം ചെയ്ത പോലീസ്, ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ചു. നേരത്തെ ഗർഭസ്ഥശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു. പരിശോധനാഫലം വന്ന ശേഷമേ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളു.

ഈ മാസം 22 ആം തീയതിയാണ് പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ മരണം തിങ്കളാഴ്ച പുലർച്ചെ സംഭവിക്കുകയായിരുന്നു. എന്നാൽ സംശയം തോന്നി നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img