2023 ഏപ്രിൽ 14-ന് പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപമുള്ള ബൈത്തുൽ റഹ്‍മയിൽ പ്രവാസി വ്യവസായി എം സി അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ
മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ,
അവളുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.Death of expatriate businessman in Kasaragod, murder
മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമായാണ് ഭാര്യ, മക്കൾ, ബന്ധുക്കൾ എന്നിവർ കരുതിയത്, തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായ വിവരം ബന്ധുക്കൾ അറിഞ്ഞപ്പോൾ, മരണത്തിൽ സംശയങ്ങൾ ഉയരുകയായിരുന്നു. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
അബ്ദുൽ ഗഫൂർ ഷാർജയിലെ ഒരു സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു. അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് പ്രതികൾ മന്ത്രവാദം നടത്തിയതായി പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം നടത്തിയത്, ഇത് തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയതുകൊണ്ടാണ് കൊലപാതകം നടന്നത്. അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് സംഭവം തെളിഞ്ഞത്.